കാസർകോട്: ലോക്ഡൗൺ കഴിയുന്നത് വരെ ജില്ലയിലെ മുഴുവൻ വൃക്ക രോഗികൾക്കും ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതിക്ക് തുടക്കമായി.[www.malabarflash.com]
കണ്ണൂർ, കാസർകോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന കാസർകോട് ജില്ലയിലെ അഞ്ഞൂറിലധികം രോഗികൾക്ക് ഈ ആനുകൂല്യം ലഭിക്കും.
ഒരു ഡയാലിസിസിന് 900 രൂപ വീതം ജില്ലാ പഞ്ചായത്ത് അതാത് ആശുപത്രിക്ക് നൽകും. 20 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി മാറ്റിവെച്ചിട്ടുള്ളത്. ഈ ആനുകൂല്യം ലഭിക്കാൻ ഗുണഭോക്താക്കൾ കാസർകോട് ജില്ലക്കാരനാണെന്ന് തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖയുടെ പകർപ്പും ആശുപത്രിയിൽ നിന്നും ലഭിക്കുന്ന അപേക്ഷയും പൂരിപ്പിച്ച് അതാത് ആശുപത്രിയിൽ നൽകിയാൽ മാത്രം മതിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ അറിയിച്ചു.
0 Comments