NEWS UPDATE

6/recent/ticker-posts

കാസർകോട് കളക്ടറുടെ ആദ്യ പരിശോധന ഫലം നെഗറ്റീവ്

കാസർകോട്: ക്വാറന്‍റീനിൽ കഴിയുന്ന ജില്ല കളക്ടർ ഡോ. ഡി. സജിത് ബാബുവിന്‍റെ ആദ്യ സ്രവ പരിശോധന ഫലം നെഗറ്റീവ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ നേതൃത്വം നൽകുന്ന കളക്ടർ കഴിഞ്ഞ ദിവസമാണ് ക്വാറന്‍റീനിൽ പ്രവേശിച്ചത്. [www.malabarflash.com]

ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമപ്രവർത്തകൻ കലക്ടറുമായി നേരത്തെ അഭിമുഖം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് കളക്ടർ  ക്വാറന്‍റീനിൽ കഴിയുന്നത്.

കളക്ടറെ കൂടാതെ ഐ.ജിമാരായ അശോക്​ യാദവ്​, വിജയ്​ സാക്കറെ എന്നിവരും ക്വാറൻറീനിൽ പ്രവേശിച്ചിട്ടുണ്ട്. ജില്ലയിൽ കോവിഡ്​ ബാധിച്ച ദൃശ്യമാധ്യമപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയതുകൊണ്ടാണ്​ ഇവർ ക്വറൻറീനിൽ പ്രവേശിച്ചത്​.

Post a Comment

0 Comments