NEWS UPDATE

6/recent/ticker-posts

ഗള്‍ഫ് മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്ന് കെ എം സി സി

ദുബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യുപ്പെട്ടു.[www.malabarflash.com] 

ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും മറ്റുമായി ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അധിവസിക്കുന്നുണ്ട്. കുടുംബത്തെ പോറ്റാന്‍ നിര്‍ബന്ധ പ്രവാസ ജീവിതം സ്വീകരിക്കേണ്ടി വന്നവരാണിവര്‍. രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഒന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് എല്ലാവരും.

സമൂഹ സമ്പര്‍ക്കത്തിലൂടെയാണ് ഈ രോഗം പടരുന്നതെന്നതിനാല്‍ ഒരു മുറിയില്‍ ഒന്നിച്ച് താമസിക്കുന്നവര്‍ തന്നെ പരസ്പരം ബന്ധം വിച്ഛേദിക്കുകയാണ്. സാമൂഹ്യജീവിയായ മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ ഇത് വളരെയേറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ചെറിയ വേതനമായാലും ഉള്ള ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. ജീവന്‍ നില നിര്‍ത്താനുള്ള ഭക്ഷണത്തിന് വേണ്ടി ഓരോരുത്തരും കേഴുകയാണ്. 

സഹവാസികളില്‍ ആര്‍ക്കെങ്കിലും ഈ രോഗം പിടിപെട്ടതായി കണ്ടാല്‍ ഒന്ന് സഹായിക്കാന്‍ പോലുമാകാതെ മറ്റുള്ളവര്‍ നിസ്സഹായരായി മാറി നില്‍ക്കേണ്ടി വരുന്ന സ്ഥിതിയാണ്. 

ഇവിടുത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരമാവധി ലഭ്യമാക്കുന്നുണ്ട്. സ്വദേശികളെപ്പോലെ തന്നെ വിദേശികളും തങ്ങളുടെ പൗരന്മാരാണ് എന്നതാണ് ഇവിടത്തെ ഭരണാധികാരികളുടെ സമീപനം. എല്ലാ ആനുകൂല്യങ്ങളും അവര്‍ ഉറപ്പ് വരുത്തുന്നു. പോലീസും ആരോഗ്യ വിഭാഗവും പ്രവാസികളെ കൂടെ ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നു. 

ചില പ്രത്യേക പരിതസ്ഥിതിയില്‍ രോഗനിര്‍ണയം നടത്താനോ നിരീക്ഷണത്തില്‍ പോകാനോ സൗകര്യങ്ങള്‍ കുറവാണെങ്കിലും ഓരോ ദിവസവും വര്‍ദ്ധിപ്പിച്ച് വരികയാണ്. എന്നാലും സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണ തൊഴിലാളികള്‍ക്ക് അതിനുള്ള സൗകര്യമില്ല. വിമാനസര്‍വീസുകള്‍ നിര്‍ത്തല്‍ ചെയ്തത് കാരണം യാത്രക്ക് സാധ്യമാകുന്നുമില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടായ പ്രവാസികളുടെ ജീവന്‍ സംരക്ഷിക്കേണ്ടത് കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവാദിത്വമാണെന്നും കെ എം സി സി യോഗം ഓര്‍മിപ്പിച്ചു.

പ്രതിസന്ധികള്‍ നേരിടുന്ന പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനും അവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനും സൗജന്യ നിരക്കില്‍ പ്രത്യേക വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തും നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ ഉടനടി പുനഃസ്ഥാപിക്കാനും ഭരണകൂടം തയ്യാറാകണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു

മഹാവ്യാധിയിലകപ്പെട്ടും അല്ലാതെയും ഒറ്റപ്പെട്ട് ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യര്‍ക്ക് സ്വശരീരം മറന്നും ത്യാഗം സഹിച്ചും ഭക്ഷണമെത്തിച്ചും മറ്റ് സഹായങ്ങള്‍ ഒരുക്കിയും രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള കോവിഡ് 19 നിവാരണ ഹെല്‍പ് ഡെസ്‌കിനെയും കെ എം സി സി പഞ്ചായത്ത് മുനിസിപ്പല്‍ മണ്ഡലം ജില്ലാ സംസ്ഥാന ഭാരവാഹികളെയും മുന്‍ ഭാരവാഹികളെയും വളണ്ടിയര്‍ വിങ് ടീമിനെയും പ്രവര്‍ത്തകരെയും വേണ്ട സഹായ സഹകരങ്ങള്‍ ചെയ്യുന്ന വ്യവസായ പ്രമുഖരെയും സന്നദ്ധപ്രവര്‍ത്തകരെയും ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. 

ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ഭാരവാഹികളായ മഹ് മൂദ് ഹാജി പൈവളിഗെ, സി എച്ച് നൂറുദ്ദീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുര്‍ റഹ് മാന്‍ പടന്ന, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, അഹ് മദ് ഇ ബി, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്സിന്‍, സലാം തട്ടാഞ്ചേരി, അബ്ബാസ് കെ പി കളനാട്, അഷ്റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, ഷരീഫ് പൈക്ക, എം സി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ ഹനീഫ ടി ആര്‍ മേല്‍പറമ്പ് നന്ദി പറഞ്ഞു

Post a Comment

0 Comments