തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വ്വകലാശാല പരീക്ഷകള്‍ മേയ് 11 മുതല്‍ നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ സര്‍വകലാശാലകള്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.[www.malabaflash.com]
ഏപ്രില്‍ 20 മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കണമെന്നും ഇതിന്റെ ഒരുക്കങ്ങളും നടത്തണമെന്നും നിര്‍ദേശം നല്‍കി. ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍ വൈസ് ചാന്‍സിലര്‍മാരുമായി നടത്തിയ വഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയിലണ് ഇത് സംബന്ധിച്ച തീരുമാനമായത്.
വിഷയത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഡോ.ബി ഇഖ്ബാല്‍ അധ്യക്ഷനായ സമിതിയെയും നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ക്കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
അധികം ഇടവേളകളില്ലാതെ പരീക്ഷകള്‍ ഒരാഴ്ചക്കുള്ളില്‍തന്നെ പൂര്‍ത്തിയാക്കുന്ന വിധത്തിലായിരിക്കണം ക്രമീകരിക്കേണ്ടതെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ഫ്‌ളെയറുമായി സഹകരിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്. സര്‍വകലാശാലകളുടെ ലൈബ്രറികള്‍ കുട്ടികള്‍ക്കായി തുറന്നുകൊടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

0 Comments