കാസർകോട്: നടൻ മോഹൻലാൽ ഉൾപ്പെടെ നിരവധി പ്രമുഖർക്ക് കോവിഡ് ബാധിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ചയാൾ പിടിയിൽ. കാസർകോട് പാഡി സ്വദേശി ബി. സമീർ എന്നയാളാണ് അറസ്റ്റിലായത്.[www.malabarflash.com]
കോവിഡുമായി ബന്ധപ്പെട്ട് നിരവധി വി.ഐ.പികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രമുഖ സിനിമാതാരം കോവിഡ് ബാധിച്ച് മരിച്ചുവെന്ന തരത്തിൽപോലും വ്യാജവാർത്ത ഇയാൾ പ്രചരിപ്പിച്ചിരുന്നു. വ്യാജ വാർത്തകൾ നിർമിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.

0 Comments