ഹരിപ്പാട്: കോവിഡ്19 ഭീതിയെ തുടര്‍ന്ന് സൈക്കിളില്‍ നാട്ടിലേക്ക് രക്ഷപ്പെടാനുള്ള അതിഥി തൊഴിലാളികളുടെ ശ്രമം പോലീസ് തടഞ്ഞു. പിന്നീട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി തിരിച്ചയച്ചു.[www.malabarflash.com]
ചെന്നിത്തല പടിഞ്ഞാറ് താമസിക്കുന്ന ബീഹാര്‍ സ്വദേശികളായ 19 പേരാണ് കഴിഞ്ഞ ദിവസം അവരരുടെ സൈക്കിളില്‍ നാട്ടിലേക്ക് തിരിച്ചത്.
കഴിഞ്ഞ ആഴ്ച നാട്ടിലേക്ക് പോകാനായി ഹരിപ്പാട് റയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. അപ്പോഴാണ് ട്രയിനുകള്‍ ഓടുന്നില്ലെന്നുള്ള വിവരം അറിഞ്ഞത്. ഇവരുടെ കൂടെ താമസിച്ചിരുന്ന കുറച്ചു പേര്‍ രണ്ടാഴ്ച്ച മുന്‍പ് നാട്ടിലേക്ക് പോയിരുന്നു.
കഴിഞ്ഞ ആഴ്ച നാട്ടിലേക്ക് പോകാനായി ഹരിപ്പാട് റയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. അപ്പോഴാണ് ട്രയിനുകള്‍ ഓടുന്നില്ലെന്നുള്ള വിവരം അറിഞ്ഞത്. ഇവരുടെ കൂടെ താമസിച്ചിരുന്ന കുറച്ചു പേര്‍ രണ്ടാഴ്ച്ച മുന്‍പ് നാട്ടിലേക്ക് പോയിരുന്നു.
എങ്ങിനേയും കേരളത്തില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സൈക്കിളില്‍ പോകാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പറഞ്ഞു. കരുവാറ്റയില്‍ വച്ചാണ് പോലീസ് ഇവരെ തടഞ്ഞത്. കാര്യങ്ങള്‍ പറഞ്ഞു പോലീസ് ഇവരെ പിന്തിരിപ്പിച്ചു.ഇവര്‍ക്ക് താമസ സൗകര്യം നല്‍കിയിരുന്ന ആളിനെ ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് തിരികെ താമസസ്ഥലത്ത് എത്തിക്കുകയായിരുന്നു.
ബീഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ക്ക് പള്ളിപ്പാട് ക്രിസ്ത്യന്‍ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ സാജന്‍ പനയാറ, സജന്‍ചാക്കോ, ഷാബു കടൂ കോയിക്കല്‍, അനില്‍ തോമസ്, ഷിബു, ചക്കാലില്‍,ബോബന്‍ ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ ചെന്നിത്തലയില്‍ ഉള്ള പ്രസ്തുത ക്യാമ്പ് സന്ദര്‍ശിക്കുകയും, അവര്‍ക്കു ഭക്ഷണത്തിനാവശ്യമായ അരി, ഗോതമ്പ് പൊടി, പരിപ്പ്, എണ്ണ, പച്ചക്കറികള്‍ എന്നിവ സിവൈഎം ന്റെ ‘അന്‍പിന്‍ കരം’ പദ്ധതി വഴി എത്തിച്ചു കൊടുക്കുകയും ചെയ്തു.
0 Comments