പ്രവാസികൾക്കിടയിൽ കെ.എം.സി.സി. ഈ കോവിഡ്19 പശ്ചാത്തലത്തിൽ തങ്കലിപികളാൽ ചാർത്തപ്പെട്ട് കഴിഞ്ഞു. ദുബൈ മീഡിയ, ദുബൈ പോലീസ് , യു.എ.ഇ. ഗവൺമന്റ് അടക്കം നമ്മുടെ പ്രിഹസഹോദരങ്ങൾക്ക് അംഗീകാരം നൽകിക്കഴിഞ്ഞു.
" നിങ്ങളാണു ഞങ്ങളുടെ ഹീറോസ് എന്നാണു " ദുബൈ പോലീസുകാരും മറ്റ് ഉദ്യോഗസ്ഥരും കെ.എം.സി.സി. വളണ്ടിയേർസ്സിനെ വിളിക്കുന്നത്. പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ലാതെ പ്രവർത്തിക്കുന്ന കെ.എം.സി.സി. യിലെ വളണ്ടിയേർസ്സിനെ " ഹീറോസ് " എന്ന് തന്നെ നമുക്ക് തെറ്റാതെ വിളിക്കാം.
ഹസൻ കുദുവ എന്ന് പ്രിയസഹപ്രവർത്തകനെ പരിചയപ്പെട്ട് വർഷങ്ങളോളമായി. ഹസനിൽ നിന്ന് നമുക്കൊക്കെ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ആത്മാർത്ഥതയും പാർട്ടി കൂറുമുള്ള ഹസനെ പോലുള്ള പ്രവർത്തകർ എല്ലായ്പ്പോഴും മറ്റുള്ളവർക്ക് താങ്ങും തണലുമാണു.
ഫോട്ടോ പോസുകളിൽ നിന്ന് മാറിനിൽക്കുന്ന ഹസന്റെ ഫൊട്ടോ ആരോ പതിച്ചെടുത്തയച്ചപ്പോൾ ആദ്യം മനസിൽ ചെറിയൊരു സങ്കടം തോന്നിയെങ്കിലും പിന്നീട് ശരിക്കും അഭിമാനിക്കുകയാണു ഹസാ....വിശക്കുന്നവന്റെ വയറു നിറച്ച് ചെറിയൊരു നിമിഷം നീ തെരുവിൽ വിശ്രമിക്കാൻ സമയം കണ്ടെത്തിയപ്പോൾ ആരോ ആ ഫൊട്ടോ ഒപ്പിയെടുത്തു... ശരിക്കും നീ അൽഭുതമാണു ഹസൻ കുദുവ.
-ഹഫീസ് ചൂരി |
0 Comments