തിരുവനന്തപുരം: കോട്ടയം, പരിയാരം മെഡിക്കല്‍ കോളേജുകളിലെ കോവിഡ് - 19 പരിശോധനാ ലാബുകള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ന്റെ അംഗീകാരം. [www.malabarflash.com]
ഇതോടെ സംസ്ഥാനത്തെ 14 സര്‍ക്കാര്‍ ലാബുകളിലും രണ്ട് സ്വകാര്യ ലാബുകളിലുമാണ് കോവിഡ് 19 പരിശോധനാ സൗകര്യമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍ കോളേജിലെ ലാബില്‍ നാളെ (വെള്ളി) മുതല്‍ കോവിഡ് - 19 പരിശോധന തുടങ്ങും. നാല് റിയല്‍ ടൈം പിസിആര്‍ മെഷീനുകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ ദിവസവും 15 സാമ്പിളുകളും പിന്നീട് 60 സാമ്പിളുകളും ദിവസവും ഇവിടെ പരിശോധിക്കാന്‍ കഴിയും. പരിശോധനകള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ പത്ത് റിയല്‍ ടൈം യന്ത്രങ്ങള്‍കൂടി വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments