കാസറകോട്: മുംബൈയിലെ മലയാളി നഴ്‌സുമാരുടെ വിഷയത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് ആവശ്യപ്പെട്ടു.[www.malabarflash.com]
ലോകത്തിലെ വിവിധ രാജ്യങ്ങളിലായി 19 ഓളം മലയാളികള്‍ കോവിഡ് 19 ബാധിച്ച് മരണപ്പെട്ടിരിക്കുന്നു എന്നുള്ള വാര്‍ത്ത തികച്ചും ദു:ഖകരമാണ്.
മുംബൈയിലെ വൊക്കാര്‍ഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലെ മലയാളി നഴ്‌സുമാരുടെയും സ്ഥിതി അതീവ ഗുരുതരമാണന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസിലാവുന്നത് .

മുംബൈയിലെ ഐ.എന്‍. എയുടെ പ്രതിനിധി ഡാര്‍ലിന്‍ ജോര്‍ജുമായി സംസാരിച്ചപ്പോഴാണ് ഈ വിഷയത്തിന്റെ ഗൗരവം മനസിലായത്.
46 ഓളം വരുന്ന മലയാളി നേഴ്‌സ്മാര്‍ക്ക് നിലവില്‍ കൊറോണ സ്ഥിരീകരിച്ച് കഴിഞ്ഞു. ആദ്യ രോഗിയെ ചികത്സിച്ചപ്പോള്‍ ഉണ്ടായ ശ്രദ്ധകുറവാണ് ഇത്ര ആളുകള്‍ക്ക് ഇത്രയും വേഗത്തില്‍ രോഗം പടരാന്‍ കാരണമായത്.
രോഗം സ്ഥിരികരിച്ച നേഴ്‌സുമാര്‍ക്ക് നല്ല രീതിയിലുള്ള ഭക്ഷണമോ വേണ്ട രീതിയിലുള്ള പരിചരണമോ ലഭിക്കുന്നില്ലന്നുള്ള പരാതിയും വ്യാപകമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ സഹപ്രവര്‍ത്തകരായ നഴ്‌സുമാര്‍ക്കും രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ആയതിനാല്‍ മുംബൈയിലെ മലയാളി നഴ്‌സുമാരുടെ വിഷയത്തില്‍ കേരള സര്‍ക്കാരും ആരോഗ്യ മന്ത്രിയും മഹാരാഷ്ട്ര ആരോഗ്യ മന്ത്രിയുമായി സംസാരിച്ച് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രിയ്ക്ക് അയച്ച പരാതിയില്‍ ജോമോന്‍ ജോസ് ആവശ്യപ്പെട്ടു.

0 Comments