കോഴിക്കോട്: റമസാനിലെ പ്രത്യേക പ്രാർത്ഥനയായ തറാവീഹ് അടക്കമുള്ള ആരാധനകൾ വീടുകളിൽ നിന്ന് നിർവ്വഹിക്കണമെന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.[www.malabarflash.com]
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനമാണ് സാമൂഹിക അകലം പാലിക്കൽ. സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ തീരുന്നത് വരെ വിശ്വാസികൾ അതീവ ജാഗ്രതയോടെ ഇരിക്കണം. റമസാൻ നോമ്പ് തുറകൾ പരമാവധി ലഘൂകരിക്കണം.
ജനങ്ങൾ സംഗമിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങൾ ലംഘിക്കുന്ന ഒരു കൂട്ടുചേരലും ലോക്ക്ഡൗൺ കാലത്ത് ഉണ്ടാവരുത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാധിക്കുന്ന പ്രകാരം എല്ലാവരും ദാനധർമ്മങ്ങൾ ചെയ്യണം.
റമളാനിൽ ദാനധർമ്മങ്ങൾ ചെയ്യുന്നത് ഏറ്റവും പുണ്യകരമായ പ്രവർത്തനമാണ് എന്ന് പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പാവങ്ങളെ സഹായിക്കുന്നതിനും മുൻഗണന നൽകണം.
റമളാനിൽ ദാനധർമ്മങ്ങൾ ചെയ്യുന്നത് ഏറ്റവും പുണ്യകരമായ പ്രവർത്തനമാണ് എന്ന് പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പാവങ്ങളെ സഹായിക്കുന്നതിനും മുൻഗണന നൽകണം.
പ്രാർഥനകൾക്ക് ഏറെ ഉത്തരം കിട്ടുന്ന മാസമായതിനാൽ കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷ നേടാൻ എല്ലാ വിശ്വാസികളും പ്രാർഥനകളിൽ സജീവമാകണമെന്നും കാന്തപുരം പറഞ്ഞു.
0 Comments