കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിൽ വൻ തീപിടിത്തം. ജെഎസ് പോള്‍ ജംഗ്ഷനു സമീപം ശ്രീകൃഷ്ണന് കോവിലിനടുത്ത നാലു കടകളിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം.[www.malabarflash.cm]
ഓടുമേഞ്ഞ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തളാപ്പിലെ നവാസിന്റെ ഉടമസ്ഥതയിലുള്ള ചലനം ഫൂട്ട്വേര്‍, കണ്ണൂര്‍ സ്വദേശി ജാബിറിന്റെ എഎഫ്സി ഫ്രൂട്ട്സ് കട, മണലിലെ കുഞ്ഞിരാമന്റെ ഉടമസ്ഥതയിലുള്ള കൊയര്‍ ആന്‍ഡ് മാറ്റ് മര്‍ച്ചന്റ് കട, വാരം സ്വദേശി അബ്ദുള്‍ സലാമിന്റെ ക്ലിയര്‍ വോയിസ് മൊബൈല്‍ കട എന്നിവയ്ക്കാണ് നാശനഷ്ടമുണ്ടായത്.
ഈ കടകളുടെ മേല്ക്കൂരകളെല്ലാം കത്തിയമര്‍ന്നു. അഗ്നിരക്ഷാസേനയും പോലീസും തദ്ദേശവാസികളും മൂന്നു മണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രിക്കാനായത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് നിഗമനം.
ശനിയാഴ്ച വൈകുന്നേരം ആറോടെ കടയില്‍നിന്ന് പുകയുയരുന്നത് കണ്ടവര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ കാരണം കടകൾ അടഞ്ഞുകിടന്നതിനാല്‍ ഏറെ സാഹസപ്പെട്ട് കടയുടെ മുകളില്‍ കയറി മേല്‍ക്കൂരയിലെ ഓട് നീക്കിയശേഷമാണ് അഗ്നിരക്ഷാസേന വെള്ളം ചീറ്റി തീയണച്ചത്.
നാലു യൂണിറ്റ് അഗ്നിരക്ഷാസേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണം. വൈകുന്നേരം നാലുവരെ ഫ്രൂട്ട്സ് കട പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ മാത്രം മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് ഉടമ ജാബില്‍ പറഞ്ഞത്.
മുകളിലെ നിലയില്‍ തീ പടര്‍ന്ന സമയത്ത് സ്ഥലത്തെത്തിയ കടയുടമയുടെ നേതൃത്വത്തില്‍ മൊബൈല്‍ കടയില്‍നിന്ന് അഗ്നിരക്ഷാസേനയുടെ മുന്നറിയിപ്പ് അവഗണിച്ച് കുറേ മൊബൈൽ ഫോണുകൾ മാറ്റാന്‍ കഴിഞ്ഞതിനാല്‍ വലിയ നഷ്ടം ഒഴിവായി. ആര്‍എഫ്ഒ രഞ്ജിത്, ഡിവിഷണല്‍ ഓഫീസര്‍, എന്‍, രാംകുമാര്‍, സ്റ്റേഷന് ഓഫീസര്‍ കെ.വി. ലക്ഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്.
കൂടാതെ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ പ്രദീപന് കണ്ണിപ്പൊയില്‍, എസ്ഐ ബാവിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍ സജീവൻ എന്നിവരും സ്ഥലത്തെത്തി.

0 Comments