NEWS UPDATE

6/recent/ticker-posts

കർണാടക അതിർത്തി വഴി രോഗികളെ കടത്തി വിടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാസറകോട്ടു നിന്നും കർണാടക അതിർത്തി വഴി രോഗികളെ കടത്തി വിടാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. കർണാടകത്തിലേക്ക് കോവിഡ് ബാധയില്ലാത്ത രോഗികളെയായിരിക്കും കടത്തിവിടുക.[www.malabarflash.com]

കർണാടകയിലുള്ള ആശുപത്രിയിലേക്ക് പോകുന്ന രോഗികൾ മെഡിക്കൽ സർട്ടിഫിക്കറ്റുമായി വേണം യാത്ര ചെയ്യാൻ. തലപ്പാടി ചെക്ക് പോസ്റ്റിൽ കർണാടകത്തിന്‍റെ മെഡിക്കൽ ടീം പരിശോധന നടത്തും. ഏത് ആശുപത്രിയിലേക്കാണ് പോകുന്നതെന്ന് അതിൽ രേഖപ്പെടുത്തണം.

Post a Comment

0 Comments