കാസർകോട്: മംഗലാപുരത്ത് ഡയാലിസിസ് ചെയ്യാൻ പോകാൻ പറ്റാതെ ദുരിതത്തിലായ വൃക്ക രോഗികൾക്ക് ജില്ലയിൽ തന്നെ ഡയാലിസിസ് സൗകര്യം ഒരുക്കുന്ന കാസർകോട് ജില്ലാ പഞ്ചായത്തിന്റെ സംവിധാനത്തിലേക്ക് രണ്ട് മെഷീനുകൾ കൂടി എത്തി.[www.malabarflash.com]
വടകര തണൽ ചാരിറ്റി സെന്ററാണ് താൽക്കാലികമായി രണ്ട് മെഷീനുകൾ ജില്ലാ പഞ്ചായത്തിന് അനുവദിച്ചത്. തളങ്കര മാലിക് ദീനാർ ആശുപത്രിയിലായിരിക്കും ഈ മെഷീനുകൾ സ്ഥാപിക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ അറിയിച്ചു.
നേരത്തെ യേനപ്പോയ ഗ്രൂപ്പ് സ്പോൺസർ ചെയ്ത് കാസർകോട് കിംസ് ആശുപത്രിയിൽ സ്ഥാപിച്ച 5 മെഷീനുകളിലും തൃക്കരിപ്പൂർ സി.എച്ച് സെന്ററിലും ചെറുവത്തൂർ റൈറ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയാലിസിസ് സെന്ററിലും മംഗലാപുരത്ത് പോകാൻ പറ്റാത്ത രോഗികൾക്കായി ഡയാലിസിസ് സംവിധാനം ഒരുക്കിയിരുന്നു.
വടകരയിൽ നിന്നുള്ള മെഷീനുകൾ മാഹിയിൽ വെച്ച് തണൽ ചാരിറ്റി സെന്റർ സെക്രട്ടറി വടകര അബ്ദുൽ നാസറിൽ നിന്ന് എ.ജി.സി ബഷീർ ഏറ്റുവാങ്ങി. തൃക്കരിപ്പൂർ സി.എച്ച് സെന്റർ കൺവീനർ കെ.എം കുഞ്ഞി, എ.ജി.സി മുസഫിർ, യൂനുസ് തുടങ്ങിയവർ സംബന്ധിച്ചു.

0 Comments