കാസര്‍കോട്: കണ്ണിന് കാന്‍സര്‍ ബാധിച്ചു ചെന്നൈ ശങ്കര നേത്രാലയയില്‍ നിന്നും ചികിത്സ നടന്നു വരവേ ലോക്ക് ഡൗണില്‍ പെട്ടു ചികിത്സ മുടങ്ങുന്ന സാഹചര്യത്തിലാണ് കുഞ്ഞു ഷഹലയുടെ കണ്ണുനീര്‍ കേരളത്തിന്റെ ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടത്.[www.malabarflash.com]
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
ഷഹലയുടെ യാത്രക്ക് ആവശ്യമായ ആംബുലന്‍സ് സൗകര്യം ഒരുക്കാനും യാത്രാനുമതി ലഭ്യമാക്കാനും കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേണ്ട സഹായങ്ങള്‍ ചെയ്യാനും തീരുമാനം വരികയും അതനുസരിച്ചു രണ്ട് ടീം ആയി കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു.
ഷഹലയുടെ യാത്രക്ക് ആവശ്യമായ ആംബുലന്‍സ് സൗകര്യം ഒരുക്കാനും യാത്രാനുമതി ലഭ്യമാക്കാനും കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേണ്ട സഹായങ്ങള്‍ ചെയ്യാനും തീരുമാനം വരികയും അതനുസരിച്ചു രണ്ട് ടീം ആയി കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു.
സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കാനും ഡി.ജി.പി ഉള്‍പ്പെടെ ഉള്ളവരുടെ അനുമതി ലഭ്യമാക്കാന്‍ കെ.എസ്.എസ്.എം എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ നേതൃത്വം നല്‍കിയ ടീം തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തനം ഏകോപിപ്പിച്ചു.
കാസര്‍കോട് നിന്നും ഷഹലക്ക് ആവശ്യമായ സംസ്ഥാനാന്തര യാത്ര പാസ്സ് ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു വേണ്ട നടപടികള്‍ കൈക്കൊണ്ടു. കെ.എസ്.എസ്.എം ജില്ലാ കോഓര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് കാസര്‍കോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
ആംബുലന്‍സ് ലഭ്യമാക്കാന്‍ മടിക്കൈ പാലിയേറ്റിവ് കെയര്‍ തയ്യാറായെങ്കിലും സംസ്ഥാനാന്തര യാത്ര പോയെങ്കില്‍ ഹോം ക്വാറന്റൈന്‍ നില്‍ക്കണമെന്നുമുള്ള നിബന്ധന ആംബുലന്‍സ് ഡ്രൈവര്‍മാരെ പിന്നോട്ട് വലിച്ചു. എങ്കിലും ശ്രീരാഗ്, അജീഷ് എന്നിവര്‍ കുട്ടിയുടെ ഒപ്പം പോകാന്‍ തയ്യാറായി.
യാത്ര അനുമതി പാസ്സ് തിങ്കളാഴ്ച തന്നെ കുട്ടിയുടെ മാതാവിനെ ഏല്‍പ്പിക്കുകയുണ്ടായി. തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നും അനുമതിക്കായുള എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. കൂടാതെ ആസ്പത്രിയില്‍ വേണ്ട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആവശ്യമാണെങ്കില്‍ താമസ സൗകര്യം ഉള്‍പ്പെടെ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
കുട്ടിക്ക് യാത്രയില്‍ ആവശ്യമായ ചെലവുകളും ആംബുലന്‍സ് ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ ആണ് വഹിക്കുക.
നാളെ പുലര്‍ച്ചെ ചെന്നൈയില്‍ എത്തുന്ന ഷഹലക്ക് കഴിവതും നാളെത്തന്നെ കീമോ തെറാപ്പി നല്‍കും.
നാളെ പുലര്‍ച്ചെ ചെന്നൈയില്‍ എത്തുന്ന ഷഹലക്ക് കഴിവതും നാളെത്തന്നെ കീമോ തെറാപ്പി നല്‍കും.
ചികിത്സ കഴിഞ്ഞതിന് ശേഷം മാത്രമേ ആംബുലന്‍സും കുഞ്ഞിനേയും കൊണ്ട് മടങ്ങി എത്തുകയുള്ളൂ. കുഞ്ഞു ഷഹലക്ക് യാത്രമംഗളങ്ങള്‍ നേരാന്‍ യുവജന കമ്മീഷന്‍ അംഗം കെ. മണികണ്ഠനും യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ശിവപ്രസാദും എത്തിയിരുന്നു.
0 Comments