കാസറകോട്: ജില്ലയിലെ ഹോട്ട് സ്പോട്ടുകള്‍ അല്ലാത്ത മേഖലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ടു ജില്ലാ ഭരണകൂടം പ്രഖ്യാപനം നടത്തിയെങ്കിലും ജില്ലയിലെ ഹോട്ട് സ്പോട്ടുകള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ അവ്യക്തത തീരുന്നില്ല.[www.malabarflash.com]
കാസറകോട്, കാഞ്ഞങ്ങാട് നഗരസഭകളും ചെമ്മനാട്, മുളിയാര്‍, ചെങ്കള, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, മധൂര്‍ പഞ്ചായത്തുകളുമാണ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് ജില്ലാ ഭരണകൂടം ഔദ്യോഗികമായി ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വീണ്ടും ഇറക്കിയ വിശദീകരണക്കുറിപ്പില്‍ ഇതില്‍ ഉദുമയുടെ സ്ഥാനത്ത് കുമ്പളയെ ഉള്‍പ്പെടുത്തുകയായിരുന്നു.
സംസ്ഥാന ആരോഗ്യവകുപ്പ് ആദ്യം പുറത്തിറക്കിയ ജില്ലയിലെ ഹോട്ട് സ്പോട്ടുകളുടെ പട്ടികയില്‍നിന്ന് കോടോം-ബേളൂര്‍, മഞ്ചേശ്വരം, പള്ളിക്കര, കുമ്പള, ബദിയടുക്ക പഞ്ചായത്തുകളെ ഒഴിവാക്കിയതായി പിന്നീട് അറിയിപ്പ് നല്‍കിയിരുന്നു.
കാസറകോട്, കാഞ്ഞങ്ങാട് നഗരസഭകളും ചെമ്മനാട്, ചെങ്കള, മധൂര്‍, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, പൈവളികെ, അജാനൂര്‍, മുളിയാര്‍ പഞ്ചായത്തുകളുമാണ് ഈ പട്ടികയില്‍ ഉണ്ടായിരുന്നത്.
ഇതില്‍ പൈവളികെയും അജാനൂരും ഇപ്പോള്‍ ജില്ലാ ഭരണകൂടം പുറത്തിറക്കിയ പട്ടികയില്‍ ഇല്ല. ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഈ പഞ്ചായത്തുകള്‍ ഇപ്പോള്‍ പട്ടികയില്‍ നിന്ന് ഒഴിവായതായാണ് സൂചന.
ഏറ്റവും ഒടുവിലത്തെ അറിയിപ്പ് പ്രകാരം ഉദുമ കൂടി ഹോട്ട് സ്പോട്ടുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാകുകയും കുമ്പള വീണ്ടും കൂട്ടിച്ചേര്ക്കപ്പെടുകയുമാണ് ചെയ്യുന്നത്.
നേരത്തേ റിപ്പോര്‍ട്ട് ചെയ്ത രോഗികള്‍ സുഖംപ്രാപിച്ച് ആശുപത്രി വിടുകയും പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്നതിന് അനുസരിച്ചാണ് ഹോട്ട് സ്പോട്ടുകളുടെ പട്ടികയില്‍ അടിക്കടി മാറ്റമുണ്ടാകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍ കഴിഞ്ഞദിവസങ്ങളിലൊന്നും കുമ്പളയില്‍നിന്ന് പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

0 Comments