NEWS UPDATE

6/recent/ticker-posts

വിലക്ക് ലംഘിച്ച് പ്രാര്‍ത്ഥന: തടയാൻ എത്തിയ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം; ഗര്‍ഭിണിക്കും സിഐക്കും പരിക്ക്

തൃശൂര്‍: തൃശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറം പള്ളിയില്‍ ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തി. തടയാനെത്തിയ പോലീസുകാരും വിശ്വാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘർഷത്തിൽ സി ഐയ്ക്കും ഗര്‍ഭിണിയ്ക്കും പരുക്കേറ്റു.[www.malabarflash.com]

ചാവക്കാട് പുത്തൻ കടപ്പുറം ജുമാഅത്ത് പള്ളി കബർസ്ഥാനിലായിരുന്നു വിലക്ക് ലംഘിച്ച് പ്രാർത്ഥന നടന്നത്. പ്രാര്‍ത്ഥനയ്ക്കായി ഇവര്‍ ബൈക്കുകളിലാണ് പള്ളിയില്‍ എത്തിയത്. ഈ ബൈക്കുകള്‍ പോലീസ് പിടിച്ചെടുത്തെങ്കിലും വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. സംഭവത്തില്‍ ചാവക്കാട് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തു.

Post a Comment

0 Comments