NEWS UPDATE

6/recent/ticker-posts

മ​ല​യാ​ളി ഡോ​ക്ട​ർ ല​ണ്ട​നി​ൽ കോവിഡ് ബാധിച്ച്​ മരിച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: മലയാളി ഡോക്​ടർ ലണ്ടനിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ന്ന്യാ​കു​ർ​ശി​യി​ലെ ഡോ. ​പ​ച്ചീ​രി ഹം​സയാണ്​ (80) ബു​ധ​നാ​ഴ്ച ല​ണ്ട​നി​ലെ വെ​സ്​​റ്റ്​ മി​ഡ്​​ലാ​ൻ​ഡി​ൽ മരിച്ചത്​.[www.malabarflash.com]

വ​ർ​ഷ​ങ്ങ​ളാ​യി കു​ടും​ബ​സ​മേ​തം ല​ണ്ട​നി​ലാ​ണ്​ താ​മ​സം. ദീ​ർ​ഘ​കാ​ലം ല​ണ്ട​നി​ൽ സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ ഡോ​ക്ട​റാ​യി സേ​വ​നമനുഷ്​ഠിച്ച അദ്ദേഹം വി​ര​മി​ച്ചശേഷം വി​ശ്ര​മ​ജീ​വി​തം നയിക്കുകയായിരുന്നു. ഭാര്യ ഐസൊലേഷനിൽ കഴിയുകയാണ്​.

പ​രേ​ത​നാ​യ പ​ച്ചീ​രി അ​യ​മു​ട്ടി​യു​ടെ മ​ക​നാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഖ​ബ​റ​ട​ക്കം അ​വി​ടെ​ത​ന്നെ ന​ട​ത്തും. ഭാ​ര്യ: റോ​സ്ന (കോ​യ​മ്പ​ത്തൂ​ർ). മ​ക്ക​ൾ: ഷ​ബ്നം, സ​ക്കീ​ർ.

Post a Comment

0 Comments