മലപ്പുറം: വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. കിഴക്കേ ചാത്തല്ലൂർ തച്ചറായി ആലിക്കുട്ടി (56) ആണ് അറസ്റ്റിലായത്. പ്രധാനാധ്യാപകന്റെ പരാതിയിലായിരുന്നു അറസ്റ്റ്.[www.malabarflash.com]
എൽപി സ്കൂളിലെ മൂന്ന് വിദ്യാർഥിനികൾ സമീപത്തെ പള്ളിയിൽ നമസ്കരിക്കാനെത്തിയ സമയത്ത് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. ലോക്ഡൗണിന്റെ ഭാഗമായി സ്കൂളടക്കുന്നതിന് മുമ്പായിരുന്നു സംഭവം. വിദ്യാർഥിനികൾ അധ്യാപികമാരോട് സൂചിപ്പിക്കുകയും അവർ പ്രധാനാധ്യാപകനെ അറിയിക്കുകയുമായിരുന്നു.
സംഭവം നടന്നിട്ട് ദിവസങ്ങളായിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഇ മെയിൽ മുഖേന പ്രധാനാധ്യാപകൻ എടവണ്ണ പോലീസിൽ പരാതി നൽകിയത്. ലോക് ഡൗണായതിനാലും താൻ സ്വയം നിരീക്ഷണത്തിലായതിനാലുമാണ് പരാതി വൈകിയതെന്ന് പ്രധാനാധ്യാപകൻ പറയുന്നു.

0 Comments