കോട്ടയം: കോവിഡ് 19 വൈറസ് ബാധ ചികിത്സയ്ക്കായുള്ള 25 അംഗ മെഡിക്കൽ സംഘം കോട്ടയം മെഡിക്കൽ കോളജിൽനിന്ന് കാസറകോട് മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച സംഘം കാസറകോട്ടെത്തും.[www.malabarflash.com]
കെഎസ്ആർടിസി ലോ ഫ്ളോർ ബസിൽ യാത്രതിരിച്ച സംഘത്തിൽ അനസ്തേഷ്യോളജി, ഇഎൻടി, പൾമണോളജി, ശിശുരോഗ ചികിത്സ, സർജറി, ത്വക്ക് രോഗ ചികിത്സ എന്നീ സ്പെഷാലിറ്റികളിലെ ഡോക്ടർമാരാണുള്ളത്.
അനസ്തേഷ്യോളജി വകുപ്പ് മേധാവി ഡോ. മുരളി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ആറു സ്പെഷാലിറ്റികളിൽനിന്നായി പത്തു ഡോക്ടർമാരും പത്ത് സ്റ്റാഫ് നഴ്സുമാരും അഞ്ച് നഴ്സിംഗ് അസിസ്റ്റന്റുമാരും ഉൾപ്പെടുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നു കാസറകോട്ട് എത്തിയിട്ടുള്ള ആരോഗ്യ പ്രവർത്തകരുടെ സേവന കാലാവധി അവസാനിച്ച സാഹചര്യത്തിലാണു കോട്ടയത്തുനിന്നുള്ള മെഡിക്കൽ സംഘം ചുമതല ഏൽക്കുന്നത്. പതിനാലു ദിവസത്തേക്കാണ് ഇവരെ നിയോഗിച്ചുള്ളത്.
ഡോ. മുരളികൃഷ്ണന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ ആർ. സേതുനാഥ്, ഫോബിൻ വർഗീസ്, ദിവ്യാ തോമസ്, അഭിജിത്ത് ശങ്കർ, ലക്ഷ്മി പ്രസാദ്, വിഷ്ണു, ജെ.എ. വിവേക്, ഫാത്തിമ ഹസ്ന, അൻസിലിൻ, സ്റ്റാഫ് നഴ്സുമാരായ മനുദാസ്, കെ.പി. പ്രശാന്ത്, പാപ്പാ ഹെൻട്രി, എം.എം. ഫാത്തിമ, മേരി പ്രഭ കോവൂർ, നീതു എസ്. കുമാർ, ശ്രീജ കെ. അജന്ത്, ആൻസി മേരി ജോർജ്, ജി.ആർ. റെജി, ഷഫീഖ് ഷാജഹാൻ, നഴ്സിംഗ് അസിസ്റ്റന്റുമാരായ നൗഷാദ്, സി.എം. ഷാജി, ടി.കെ. നാരായണൻ, എ.ജി. പ്രകാശ് എന്നിവരാണു സംഘത്തിലുള്ളത്.
ഒരു സീനിയർ ഡോക്ടർ, ഒരു സീനിയർ റസിഡന്റ്, രണ്ട് നഴ്സുമാർ, ഒരു നഴ്സിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ചു പേർ അടങ്ങുന്നതാണ് ഒരു ടീം. അങ്ങനെ 25 അംഗ സംഘത്തെ അഞ്ചു ടീമാക്കിയാണു ചികിത്സ നൽകുന്നത്.
14 ദിവസത്തെ ഡ്യൂട്ടിക്കുശേഷം ഇവർ മടങ്ങിയെത്തിയാൽ പിന്നീട് 14 ദിവസം ഇവർ ഹോം ക്വാറന്റയിനിലായിരിക്കുമെന്നു പ്രിൻസിപ്പൽ പറഞ്ഞു.
തിരുവനന്തപുരം ഡിപ്പോയിലെ കെഎൽ 15, എ 1417-ാം നന്പർ ബസിൽ ഡ്രൈവർമാരായ പി.കെ. അജയകുമാറും, ബി.എസ്. നന്ദകുമാറുമാണു മെഡിക്കൽ സംഘവുമായി കാസറകോട്ടേക്ക് യാത്രപോയത്.
ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, വൈസ്പ്രിൻസിപ്പൽ ഡോ. കെ.പി. ജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ആർഎംഒ ഡോ. ആർ.പി. രഞ്ജിൻ, പകർച്ചവ്യാധി രോഗം മേധാവി ഡോ. ആർ. സജിത്ത് കുമാർ, ഐസിഎച്ച് ആർഎംഒ ഡോ. ജയപ്രകാശ്, നഴ്സിംഗ് ഓഫീസർ ഇന്ദിര ദേവി തുടങ്ങിയവർ ഇവരെ യാത്ര അയയ്ക്കുവാൻ എത്തിയിരുന്നു.

0 Comments