പാലക്കാട്: കൊല്ലത്തുനിന്നു കാണാതായ സ്ത്രീയെ പാലക്കാട് കൊലപ്പെടുത്തി കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. മാർച്ച് 17ന് കാണാതായ കൊല്ലം തൃക്കോവിൽവട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42) യാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
പ്രതി പ്രശാന്ത് |
സംഭവത്തിൽ അകന്ന ബന്ധുവായ സംഗീതാധ്യാപകൻ കോഴിക്കോട് ചങ്ങരോത്ത് പ്രശാന്ത്(32) അറസ്റ്റിലായി. സുചിത്രയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
പാലക്കാട് മണലി ശ്രീരാം സ്ട്രീറ്റിൽ പ്രതി വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപത്തുള്ള കാടുപിടിച്ച സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. രണ്ടു കാലുകളും വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹം കത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെതുടർന്ന് കുഴിച്ചിടുകയായിരുന്നു. സാന്പത്തികപ്രശ്നവും അവിഹിതബന്ധവുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പ്രതി സമ്മതിച്ചു.
കൊല്ലത്തു ബ്യൂട്ടീഷൻ ട്രെയിനറായ സുചിത്രയുടെ അകന്ന ബന്ധുവിന്റെ ഭർത്താവാണ് പ്രശാന്ത്. മൊബൈൽ ഫോണ് വിളികളുടെ അടിസ്ഥാനത്തിൽ പ്രശാന്തിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രശാന്തും കുടുംബവും പാലക്കാട്ടാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
സുചിത്രയുടെ ആവശ്യപ്രകാരം ഭാര്യയെയും കുഞ്ഞിനെയും 16നു കൊല്ലത്തുള്ള വീട്ടിൽ കൊണ്ടാക്കി. സ്വന്തം രക്ഷിതാക്കളെ കോഴിക്കോട്ടേക്കും പറഞ്ഞുവിട്ടു. തുടർന്ന് 18നു സുചിത്രയും പ്രശാന്തും പാലക്കാട്ടെത്തി താമസിക്കുകയായിരുന്നു.

0 Comments