നോയിഡ: ലൂഡോ ഗെയിം കളിക്കിടെ ചുമച്ചപ്പോള്‍ കൊറോണ പകര്‍ത്തുകയാണെന്ന് ആരോപിച്ച് യുവാവിനെ വെടിവച്ചു. ഗ്രേറ്റര്‍ നോയിഡയിലെ ദയാനഗര്‍ ഗ്രാമത്തിലാണ് സംഭവം. കാലിന് ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് സിംഗ് എന്ന് പേരുള്ള യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
നാല് സുഹൃത്തുക്കളാണ് ലൂഡോ ഗെയിം കളിക്കുവാന്‍ എത്തിയത്. കളിക്കിടെ പ്രശാന്ത് ചുമച്ചപ്പോള്‍ ജയ് വീര്‍ സിംഗ് എന്നയാളുമായി തര്‍ക്കമുണ്ടായി. പ്രശാന്ത് കൊറോണ വൈറസ് പകര്‍ത്തുകയാണെന്ന് വിചാരിച്ച ജയ് വീര്‍, കൈയിലിരുന്ന തോക്കെടുത്ത് പ്രശാന്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.
പ്രശാന്തിന്റെ നില ഗുരുതരമല്ലെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിക്കുന്നത്. ജയ് വീറിനെ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

0 Comments