അബുജ: നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ മുതിര്‍ന്ന സഹായി അബ്ബാ കാരി(70) കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചു. പ്രസിഡന്റിന്റെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഓഫിസ് ചീഫുമായിരുന്നു അദ്ദേഹം.[www.malabarflash.com]
'അബ്ബാ കാരിയുടെ വിയോഗം ഏറെ വേദനയോടെ അറിയിക്കുകയാണ്. ആഫ്രിക്കയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യത്തിലെ പ്രസിഡന്റിന്റെ സന്തത സഹചാരിയായിരുന്നു അദ്ദേഹം.

കോവിഡ് 19 സ്ഥിരീകരിക്കുകയും അദ്ദേഹം ചികിത്സയില്‍ കഴിയുകയും ചെയ്യുന്നതിനിടെ ഏപ്രില്‍ 17 വെള്ളിയാഴ്ച അദ്ദേഹം മരിക്കുകയായിരുന്നു.'- ശനിയാഴ്ചയാണ് മരണത്തെക്കുറിച്ച് പ്രസിഡന്റിന്റെ ഓഫീസ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.
കൊറോണ വൈറസ് ബാധ മൂലം പടിഞ്ഞാറേ ആഫ്രിക്കയില്‍ മരിക്കുന്ന ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അബ്ബാ കാരി. ജര്‍മ്മനി സന്ദര്‍ശനത്തിന് ശേഷം തിരികെ എത്തിയ അബ്ബക്ക് മാര്‍ച്ച് അവസാനത്തോടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
നൈജീരിയയില്‍ ഇതുവരേ 493 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും 17 പേര്‍ മരിക്കുകയും ചെയ്തു.

0 Comments