NEWS UPDATE

6/recent/ticker-posts

ടിക്‌ടോക്കിൽ ലൈക്ക് കുറഞ്ഞതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

നോയിഡ: ടിക്‌ടോക്കിൽ പോസ്റ്റ് ചെയ്യുന്ന വിഡിയോകൾക്ക് ലൈക്ക് കുറഞ്ഞതിൽ മനംനൊന്ത് 18 കാരൻ ആത്മഹത്യ ചെയ്തു. നോയിഡയിലെ സെക്ടർ 39 പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.[www.malabarflash.com]

ടിക്ടോക്കിൽ സ്ഥിരമായി വീഡിയോ പോസ്റ്റ് ചെയ്യുക ഈ യുവാവിൻെറ ശീലമായിരുന്നു. അതിന് ലൈക്കുകളും ഇഷ്ടം പോലെ കിട്ടുമായിരുന്നു. അതുകൊണ്ട് കൂടുതൽ വീഡിയാേകൾ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. 

എന്നാൽ അടുത്ത കാലത്തായി പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്ക് ഉദ്ദേശിച്ചത്ര ലൈക്ക് കിട്ടിയില്ല. ഇതിൽ മനംനൊന്ത് കഴിയുകയായിരുന്നു. കുറച്ചു ദിവസങ്ങളായി മകൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും മറ്റുള്ളവരോട് സംസാരിക്കാറില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു. 

കഴിഞ്ഞ ദിവസം മുറിക്ക് പുറത്തുവരാതായതോടെ വീട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തി കതക് പൊളിച്ച് കടന്നപ്പോൾ ഫാനിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്.

Post a Comment

0 Comments