കണ്ണൂർ: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ബിജെപി നേതാവ് പീഡിപ്പിച്ച സംഭവത്തിൽ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്. ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.[www.malabarflash.com]
അന്വേഷണം ശരിയായ രീതിയിൽ നടക്കില്ലെന്നും ലോക്കൽ പോലീസിൽനിന്ന് അന്വേഷണം മാറ്റണമെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് കേസ് ക്രൈം ബ്രാഞ്ചിന് വിടുന്നത്. ബിജെപി നേതാവ് കുനിയിൽ പദ്മരാജനാണ് കേസിൽ പ്രതി. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാലത്തായി യുപി സ്കൂള്‍ അധ്യാപകനായിരുന്ന പദ്മരാജന് ഇതേ സ്കൂളിലെ ശുചിമുറിയില്‍ കുട്ടിയെ മൂന്ന് പ്രാവശ്യം പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

0 Comments