തിരുവനന്തപുരം: കോവിഡ് 19ന്റെ സമൂഹ വ്യാപനം കണ്ടെത്തുക എന്ന ലക്ഷ്യവമുായി സംസ്ഥാനത്ത് റാന്‍ഡം പി സി ആര്‍ പരിശോധനകല്‍ തുടങ്ങി.[www.malabarflash.com]
ലക്ഷണങ്ങളൊന്നുമില്ലാതെ രാജ്യത്ത് നിരവധി പേരില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലും ഇത്തരത്തില്‍ രോഗം കാണപ്പെടുന്നു. ഈ സാഹചര്യത്തലാണ് റാന്‍ഡം പി സി ആര്‍ പരിശോധനകള്‍ തുടങ്ങിയത്.
ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, കടകളിലെ ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍, യാത്രകളോ കൊവിഡ് രോഗികളുമായി സന്പര്‍ക്കമോ വരാത്ത എന്നാല്‍ കോവിഡ് ലക്ഷണങ്ങളുമായി ഓപികളിലെത്തുന്ന രോഗികള്‍ , ഹോട്ട് സ്‌പോട്ട് മേഖലയിലെ ആളുകള്‍ എന്നിങ്ങനെ അഞ്ച് മേഖലകളായി തിരിച്ചാണ് പരിശോധന. ഐ സി എം ആറിന്റെ നിദേശ പ്രകാരം സംസ്ഥാനത്തെ വിദഗ്ധ സമിതിയാണ് പരിശോധിക്കേണ്ട ഗ്രൂപ്പുകളെ തീരുമാനിച്ചത്.
റാപ്പിഡ് ആന്റിബോഡി പരിശോധനകള്‍ കൂടി തുടങ്ങിയാല്‍ വളരെ വേഗം സമൂഹ വ്യാപന സാധ്യത കണ്ടെത്താനാകും.
രോഗികളുമായി അടുത്തിടപെഴകിയവര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ അവരേയും പരിശോധനകള്‍ക്ക് വിധേയമാക്കും. ഈ വിഭാഗത്തില്‍ ആര്‍ക്കെങ്കിലും രോഗ ബാധ കണ്ടെത്തിയാല്‍ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ല.

0 Comments