ചെറുവത്തൂര്‍: ഗൃഹനാഥനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി ചീമേനി പോലീസില്‍ കീഴടങ്ങി. പിലിക്കോട് തെരുവിലെ ടാക്‌സി ഡ്രൈവര്‍ സനല്‍ (30) ആണ് ചീമേനി പോലീസില്‍ കീഴടങ്ങിയത്.[www.malabarflash.com]
സംഭവം നടന്നത് ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ പ്രതിയെ ചന്തേര പോലീസിന് കൈമാറും. പിലിക്കോട് തെരുവിലെ കോരന്റെ മകന്‍ കെ സി സുരേന്ദ്രന്‍ (65) ആണ് സനലിന്റെ വെടിയേറ്റ് മരിച്ചത്.
കൊല നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും ടാക്‌സി കാറെടുത്ത് മുങ്ങിയ സനല്‍ പിലിക്കോട് തോട്ടം വഴി ദേശീയപാതയില്‍ കയറുകയും പോലീസിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ പിലിക്കോട് മട്ടലായി ശിവക്ഷേത്രത്തിന് സമീപത്ത് കൂടിയുള്ള ഇടറോഡിലൂടെയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.ഇവിടെ നിന്നും കയ്യൂര്‍ റോഡിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പോലീസ് പിന്തുടരുന്നതായി സംശയം തോന്നിയ സനല്‍ കാര്‍ നേരെ ചീമേനി പോലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു. അവിടെ പോലീസ് മുമ്പാകെ കീഴടങ്ങി കുറ്റം ഏറ്റ് പറയുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ ചപ്പുചവറുകള്‍ക്ക് തീയിട്ടതാണ് പ്രശ്‌നത്തിന്റെ തുടക്കം. പ്ലാസ്റ്റിക് കത്തിച്ചു എന്നാരോപിച്ച് സുരേന്ദ്രനുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പെടുകയും പിന്നീട് വീടിനകത്തുപോയി തോക്കുമായി എത്തി വെടിയുതിയിക്കുകയുമായിരുന്നു അയല്‍വാസിയായ സനല്‍.
കഴുത്തിന് വെടിയേറ്റ സുരേന്ദ്രനെ ലോക്ക് ഡൗണായതിനാല്‍ സമീപത്ത് ആരുമുണ്ടായിരുന്നില്ല. വെടിയേറ്റ് വീണുകിടക്കുന്ന സുരേന്ദ്രനെ കണ്ട് വീട്ടുകാര്‍ നിലവിളിച്ചു. ഇതോടെയാണ് സംഭവം പരിസര വാസികളറിയുന്നത്. സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.
മരണം ഉറപ്പായെന്നു മനസിലായ പ്രതി സ്വന്തം കാറെടുത്ത് ചീമേനി പോലീസില്‍ കീഴടങ്ങുകയായിരുന്നു.
സനല്‍ നേരത്തേ ഗള്‍ഫിലായിരുന്നു. അടുത്തിടെ നാട്ടിലെത്തി ടാക്‌സി കാര്‍ വാങ്ങി ഓടിക്കുകയാണ്. ഇരുവീട്ടുകാരും തമ്മില്‍ ഒരു വര്‍ഷത്തോളമായി അതിര്‍ത്തി തര്‍ക്കം നടക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസമായി ദിവസമായി ഈ തര്‍ക്കം രൂക്ഷം ആയിരുന്നു.
വഴിമധ്യേ എവിടെയോ തോക്ക് ഉപേക്ഷിച്ചതായും ഇയാള്‍ പോലീസില്‍ മൊഴി കൊടുത്തിട്ടുണ്ടെന്നാണ് വിവരം
കൂലിപ്പണിക്കാരനാണ് കൊല്ലപ്പെട്ട സുരേന്ദ്രന്‍. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡി.വൈ.എസ് പി പികെ സുധാകരന്‍, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ്, സി.ഐ സുരേഷ് ബാബു, ചന്തേര സബ് ഇന്‍സ്പെക്ടര്‍ മെല്‍വിന്‍ ജോസ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കൂലിപ്പണിക്കാരനാണ് കൊല്ലപ്പെട്ട സുരേന്ദ്രന്‍. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡി.വൈ.എസ് പി പികെ സുധാകരന്‍, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ്, സി.ഐ സുരേഷ് ബാബു, ചന്തേര സബ് ഇന്‍സ്പെക്ടര്‍ മെല്‍വിന്‍ ജോസ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
0 Comments