തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വ്യത്യസ്ത തലത്തിൽ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.[www.malabarflash.com]
ഇക്കാര്യത്തിൽ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മലയാളി വ്യക്തിത്വങ്ങളും മുൻകൈയെടുക്കണമെന്നും ലോകത്താകെയുള്ള മലയാളി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യർഥിച്ചു. പ്രമുഖ പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി കോവിഡ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തി.
വിദേശരാജ്യങ്ങളിൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താമസസ്ഥലം ഒരുക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമന്ന് പ്രവാസി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യർഥിച്ചു. ഈ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
കൊറോണ ബാധ ലോകത്താകെ സ്തംഭനമാണ് ഉണ്ടാക്കിയത്. ലോകമാകെ വ്യാപിച്ചുകിടക്കുന്ന മലയാളികൾക്ക് നിരവധി സവിശേഷമായ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മലയാളി സമൂഹം ശ്രദ്ധയിൽപെടുത്തിയ ഒരു വിഷയം സ്കൂളുകൾ അടഞ്ഞുകിടക്കുമ്പോഴും വലിയ തുക ഫീസായി കൊടുക്കേണ്ടി വരുന്നുവെന്നതാണ്.

വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന മലയാളി മാനേജ്മെന്റുകളുമായി ഇക്കാര്യം സംസാരിക്കണം എന്ന അഭ്യർഥന കോൺഫറൻസിലുണ്ടായി. ആ വിഷയം പ്രത്യേകം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. സ്കൂൾ അധികൃതരോട് പൊതുഅഭ്യർഥന നടത്തുകയും കേന്ദ്രസർക്കാർ വഴി മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
നിയന്ത്രണം കഴിയുന്നതുവരെ നിലവിലുള്ള സ്ഥലങ്ങളിൽ തന്നെ തുടരുകയാണ് വേണ്ടത്. അത് കഴിഞ്ഞാൽ വിവിധ രാജ്യങ്ങളിൽ നിന്ന് വിമാന സർവീസ് ഏർപ്പെടുത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടും.
കോവിഡ് ബാധിച്ചതല്ലാത്ത മരണങ്ങൾ നടന്നാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തടസമില്ല. കുടുംബത്തിന് പണം ആവശ്യമുണ്ടെങ്കിലും പ്രവാസികൾക്ക് പണം അയയ്ക്കാനാവാത്ത പ്രശ്നമുണ്ട്. ഈടില്ലാതെ, പിന്നീട് പ്രവാസികൾ തിരിച്ചടയ്ക്കുന്ന രീതിയിൽ, പ്രവാസികളുടെ കുടുംബത്തിന് വായ്പ കൊടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇക്കാര്യം എസ്എൽബിസിയുടെ ശ്രദ്ധിയിൽ പ്പെടുത്തി ആവശ്യമായ നടപടിയെടുക്കും. തിരിച്ചടവ് മുടങ്ങിയ പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് പിഴ ഒഴിവാക്കിക്കൊടുക്കും.
ലോക കേരള സഭ അംഗങ്ങൾക്കും ക്ഷണിതാക്കൾക്കും ഓൺലൈൻ വഴി ഡിസാസ്റ്റർ മാനേജ്മെന്റ് കാര്യങ്ങളിൽ പരിശീലനം നൽകും. പ്രവാസികളുടെ ഡാറ്റ ശേഖരിക്കാനുള്ള ശ്രമം ഊർജിതപ്പെടുത്തും. കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിന് ഉതകുന്ന നടപടികൾ സർക്കാർ സ്വീകരിക്കും. ഓരോ രാജ്യത്തുമുള്ള സംഘടനകൾ ഒന്നിച്ച് ഈ ദുർഘട സന്ധിയിൽ നിന്ന് എങ്ങനെ നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാനാകും എന്ന കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ സഹോദരങ്ങളിൽ പുറത്തുപോയി ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ലബോറട്ടറി ജീവനക്കാർ, ഫാർമസിസ്റ്റുകൾ, മറ്റ് പാരാമെഡിക്കൽ സ്റ്റാഫ്, ശുചീകരണ ജീവനക്കാർ, മാലിന്യസംസ്കരണത്തിൽ ഏർപ്പെട്ടവർ തുടങ്ങിയ ജീവനക്കാർ ഓരോ സ്ഥലത്തും ജോലി ചെയ്യുന്നുണ്ട്. അത്തരക്കാരുടെ സുരക്ഷ ഈ ഘട്ടത്തിൽ വളരെ പ്രധാനമാണ്. ഈ വിഭാഗമെല്ലാം നമ്മുടെ നാടിന്റെ അഭിമാനമാണ്.
പലയിടത്തും വ്യക്തിസുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട് എന്നറിയുന്നു. സാനിറ്റൈസർ, മാസ്ക്ക്, മറ്റു സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിൽ അവിടത്തെ സംഘടനകൾ ശ്രദ്ധിക്കണം.
വിദ്യാർഥികൾ പലയിടങ്ങളിലും പാർട് ടൈം ജോലിയെടുത്ത് വരുമാനം ഉറപ്പിക്കുന്നവരുണ്ട്. ഈ സാഹചര്യത്തിൽ അവരെ സഹായിക്കാൻ അവിടെയുള്ള പ്രധാന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചെറുതെങ്കിലും ഒരു ജോലി തരപ്പെടുത്തിക്കൊടുക്കാൻ പറ്റുമോ എന്നത് എല്ലാവരും കൂടി ശ്രദ്ധിക്കണം.മുഖ്യമന്ത്രിയോടൊപ്പം വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവരും പങ്കെടുത്തു.
യുഎഇയിൽനിന്ന് എം.എ. യൂസഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ആശ ശരത്, ഒ.വി. മുസ്തഫ, അൻവർ നഹ, പ്രമോദ് മങ്ങാട്, ഐകസ് ജോൺ പട്ടാണി പറമ്പിൽ, സൗദി അറേബ്യയിൽനിന്ന് ജോർജ് വർഗീസ്, വി.കെ. അബ്ദു റുഫ്, ഒമാനിൽനിന്ന് പി.എം. ജാബിർ, ഖത്തറിൽനിന്ന് സി.വി. റപ്പായി, ജെ.കെ. മേനോൻ, കുവൈറ്റിൽനിന്ന് സാം പൈക്കോട്, അജിത് കുമാർ, ബഹ്റനിൽ നിന്ന് പി. സുബൈർ, പി.വി. രാധാകൃഷ്ണപിള്ള, വർഗീസ് കുര്യൻ, യുഎസ്എയിൽനിന്ന് ഡോ. എം. അനിരുദ്ധൻ, ഡോ. മാധവൻ പിള്ള, ജപ്പാനിൽ നിന്ന് കെ. അബ്ദുള്ള വാവ, ബംഗ്ളാദേശിൽ നിന്ന് ഇന്ദു വർമ, ഹെയ്തിയിൽനിന്ന് നിസാർ, യുകെയിൽ നിന്ന് ടി. ഹരിദാസ്, ഇറ്റലിയിൽനിന്ന് അനിതാ പിള്ള, ഓസ്ട്രേലിയയിൽ നിന്ന് വി.എസ്. സമേഷ് കുമാർ, മുരളി തുമ്മാരകുടി, ഉക്രൈനിൽ നിന്ന് ബോബൻ മേനോൻ, ജോർജിയയിൽ നിന്ന് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

0 Comments