മുള്ളേരിയ: 28 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം രാജലക്ഷ്മി ടീച്ചർ ഏകയായി പടിയിറങ്ങി. കാറഡുക്ക ചേന്നംകോട് എ. എൽ.പി സ്കൂൾ അദ്ധ്യാപിക രാജലക്ഷ്മി കരിമ്പിൽ ആണ് സർക്കാർ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ മാർച്ച് 31ന് ഒറ്റക്ക് സ്ക്കൂളിൽ എത്തി.[www.malabarflash.com]
സർവീസിലെ അവസാന ഹാജർ രേഖപ്പെടുത്തി ആരവങ്ങളില്ലാതെ ഒറ്റക്ക്
ഹൃദയത്തോട് ചേർത്തുപിടിച്ച വിദ്യാലയത്തിന്റെ പടിയിറങ്ങിയത് 1992 ൽ ആണ് ഈ വിദ്യാലയത്തിൽ ജോലിയിൽ പ്രവേശിച്ചത്.
ഹൃദയത്തോട് ചേർത്തുപിടിച്ച വിദ്യാലയത്തിന്റെ പടിയിറങ്ങിയത് 1992 ൽ ആണ് ഈ വിദ്യാലയത്തിൽ ജോലിയിൽ പ്രവേശിച്ചത്.
മുള്ളേരിയ ലയൺസ് ക്ളബ്ബിന്റെ ജോ.സെക്രട്ടറി കൂടിയാണ് ടീച്ചർ
കുമ്പള ഉപജില്ലയിലെ കലാ, കായിക, മത്സരങ്ങളിൽ പല വർഷങ്ങളിൽ സബ് ജില്ലാ തലത്തിൽ ഈ സ്ക്കൂളിനെ ഒന്നാം സ്ഥാനത്തെത്തിച്ചതിന്റെ പിന്നിൽ രാജലക്ഷ്മി ടീച്ചറുടെ കഠിനാദ്ധ്വാനമാണ് അൺ എക്കണോമിക്കായിരുന്ന പ്രസ്തുത സ്ക്കൂളിനെ അതിൽ നിന്നു മോചിപ്പിക്കുവാൻ രാജലക്ഷ്മി ടീച്ചർ ദുര സ്ഥലങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികളെ ഓട്ടോറിക്ഷയിൽ പല വർഷങ്ങളായിശാന്തിനഗറിലെ ഈ
സൂളിലേക്ക് എത്തിച്ചുവരുന്നു.

ടീച്ചർക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകാൻ സാധിക്കാത്ത വിഷമത്തിലാണ് സഹ അധ്യാപകരും വിദ്യാർഥികളും. P.W.D കോൺട്രാക്ടർ കെ.കൃഷ്ണൻ ആണ് ഭർത്താവ്. മകൾ ഡോ: ദീപാലക്ഷ്മിയും മകൻ എഞ്ചിനീയർ നവനീത് കൃഷ്ണൻ എന്നിവർ മക്കളാണ്.
0 Comments