NEWS UPDATE

6/recent/ticker-posts

മടങ്ങാൻ ആഗ്രഹിക്കുന്ന പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി യുഎഇ

ദുബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന പൗരൻമാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി യുഎഇ.[www.malabarflash.com]

പ്രവാസികളെ സ്വീകരിക്കാൻ തയാറായില്ലെങ്കിൽ അത്തരം രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ പുനഃപരിശോധിക്കുമെന്നു മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്മെന്റ് ക്വാട്ട വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചു.

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിലെ ജോലിക്കാരിൽ പലരും നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ചില രാജ്യങ്ങൾ ഈ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്താത്ത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യുഎഇ വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.

ഏതൊക്കെ രാജ്യങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നു യുഎഇ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിമാനസർവീസിനു തയാറാണെന്ന് യുഎഇ അറിയിച്ചെങ്കിലും കേന്ദ്രസർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

തങ്ങളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് യുഎഇ അടക്കമുള്ള ഗൾഫിലെ ഇന്ത്യൻ പ്രവാസികളുടെ മുറവിളി ശക്തമാണ്. ഇൗ സാഹചര്യത്തിൽ യുഎഇ ഗവൺമെന്റിന്റെ ഇത്തരമൊരു തീരുമാനം പ്രവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Post a Comment

0 Comments