ധാക്ക: ബംഗ്ലാദേശ് സമുദ്രാതിർത്തിയിൽ നങ്കുരമിട്ടിരുന്ന കപ്പലിൽ 24 റോഹിംഗ്യൻ അഭയാര്‍ഥികള്‍ വിശന്നു മരിച്ചു. മ്യാന്മറില് നിന്നും മലേഷ്യയിലേക്ക് പോയ കപ്പലിലെ അഭയാർഥികളാണ് മരിച്ചത്. [www.malabarflash.com]
കോവിഡ് ഭീഷണിയെ തുടര്‍ന്ന് മലേഷ്യയിലേക്ക് പോകാൻ സാധിക്കാതെ കപ്പൽ ബംഗ്ലാദേശ് സമുദ്രാതിർത്തിയിൽ കഴിഞ്ഞ രണ്ട് മാസമായി നങ്കുരമിട്ടിരിക്കുകയായിരുന്നു.
കപ്പലിൽനിന്ന് വിശന്ന് തളര്‍ന്ന 382 പേരെയും ബംഗ്ലാദേശ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ കപ്പലില്‍ 400ല്‍ അധികം യാത്രക്കാരുണ്ടായിരുന്നുവെന്ന് ബംഗ്ലാദേശ് തീര സംരക്ഷണ സേന അറിയിച്ചു. വിശന്ന് തളര്‍ന്ന് ഇവര്‍ എഴുന്നേറ്റ് നില്ക്കുവാന് പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.
ഇവരെ മ്യാന്മറിലേക്ക് തിരികെ അയക്കുവാനുള്ള തീരുമാനത്തിലാണ് അധികൃതർ. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും ഇടപെട്ടു. വിശപ്പ് അസഹനീയമായ പല ഘട്ടത്തിലും ആളുകള്‍ തമ്മിൽ പരസ്പരം വഴക്കുണ്ടായ സാഹചര്യമുണ്ടായിരുന്നുവെന്നും രക്ഷപെട്ട യാത്രക്കാര്‍ പറഞ്ഞു.

0 Comments