കാസറകോട്: കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി ചെക്ക് പോസ്റ്റില്‍ ദിവസങ്ങളായി തുടര്‍ന്ന അനിശ്ചിതത്വത്തിനൊടുവില്‍ നിയന്ത്രണങ്ങളോടെ അതിര്‍ത്തി തുറന്നിട്ടും രോഗികള്‍ക്ക് കാര്യമായ പ്രയോജനം കിട്ടുന്നില്ല.[www.malabarflash.com]
രോഗികളെ മംഗളൂരുവിലേക്ക് കടത്തിവിടുന്നതിനുള്ള നിബന്ധനകള്‍ പാലിക്കുന്നതിന്റെ ബുദ്ധിമുട്ടാണ് ദുരിതമാകുന്നത്. എല്ലാ കടമ്പകളും കടന്നു മംഗളൂരുവിലെത്തിയാലും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാകേണ്ടിവരുന്ന അവസ്ഥയാണ്.
ബുധനാഴ്ച അഞ്ചു രോഗികളാണ് മംഗളൂരുവിലേക്കു പോകാനായി എത്തിയത്. ഇതില്‍ രണ്ടുപേരെ നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ ചെക്ക്പോസ്റ്റില്‍വച്ച് കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ ഓഫീസര്‍ തന്നെ പരിശോധിച്ചു തിരിച്ചയച്ചു. മംഗളൂരുവിലേക്കു പോകാനനുവദിച്ച മൂന്നുപേരില്‍ രണ്ടുപേരെ മാത്രമാണ് അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മംഗളൂരു നഗരത്തിനു സമീപത്തായുള്ള കെ.എസ്. ഹെഗ്ഡേ ആശുപത്രിയില്‍ മാത്രമാണ് കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്ക് ചികിത്സാസൗകര്യം ഒരുക്കിയിട്ടുള്ളത്. ചെക്ക് പോസ്റ്റ് കടന്ന് എത്തുന്നവര്‍ നേരത്തേ മറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയവരായാലും ഇവിടേക്കാണ് കൊണ്ടുവരുന്നത്. തുടര്‍ന്ന് ഗവ. വെന്‍ലോക് ആശുപത്രിയിലെത്തിച്ച് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയതിനു ശേഷം മാത്രമാണ് ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നത്.
ചെക്ക് പോസ്റ്റ് കടന്ന് ആദ്യം ഇവിടെയെത്തിയ കാസറകോട് തളങ്കര സ്വദേശിനിയായ രോഗി മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ചികിത്സ കിട്ടാതെ മടങ്ങുകയായിരുന്നു. ഇവര്‍ മറ്റൊരു ആശുപത്രിയില്‍ നിന്ന് ഡയാലിസിസിന് വിധേയയാകുന്ന ആളായിരുന്നു. ഇവിടെ പ്രവേശിപ്പിക്കുന്നതിനുള്ള അടിയന്തര സാഹചര്യമില്ലെന്നു കാണിച്ചാണ് തിരിച്ചയച്ചത്.
പിന്നീടെത്തിയ രണ്ടു പേരെയാണ് കോവിഡ് പരിശോധന നടത്തിയതിനു ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒരാള്‍ ഹൃദ്രോഗിയും മറ്റേയാള്‍ അപ്പന്റിസൈറ്റിസ് ബാധിച്ചയാളുമാണ്.
കഴിഞ്ഞദിവസം അംഗീകരിച്ച നിബന്ധനകള്‍ പ്രകാരം രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ സംഘം ഇന്നലെ രാവിലെ തലപ്പാടിയിലെത്തിയിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകള്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന നിബന്ധന പാലിക്കുന്നതിനായി 108 ആംബുലന്‍സിന്റെ സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

0 Comments