കാസര്‍കോട്: എസ് വൈ എസ് ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കുന്ന സ്വാന്ത്വനം പ്രവര്‍ത്തനം അശരണര്‍ക്കും നിത്യരോഗികള്‍ക്കും, കിടപ്പു രോഗികള്‍ക്കും ഏറെ ആശ്വാസമേകുകയാണ്.[www.malabarflash.com]
ലോക്ഡൗണില്‍ നിത്യരോഗികള്‍ക്ക് മരുന്നുകള്‍ ലഭിക്കാതായതോടെയാണ് എസ് വൈ എസ് സ്വാന്ത്വനം പ്രവര്‍ത്തകനും, തൃക്കരിപ്പൂര്‍ സ്വദേശിയുമായ ഷെരീഫിന്റെ മാതൃകാപരമായ ഈ പ്രവര്‍ത്തനം ഏറെ പ്രശംസ പിടിച്ചു പറ്റിയത്. ജില്ലയിലെ പല മേഖലകളിലും അവശ്യ മരുന്നുകള്‍ കിട്ടാതായതോടെ ഷെരീഫ് മരുന്നുകള്‍ എത്തിച്ച് നല്‍കി രോഗികള്‍ക്ക് ആശ്വാസമേകുന്നത്.
മംഗലാപുരം, കോഴിക്കോട് തിരുവനന്തപുരം ആര്‍ സി സി നിന്നുമൊക്ക എത്തിക്കേണ്ട മരുന്നുകള്‍ അവിടെയുള്ള സ്വാന്ത്വനം പ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെട്ട് ഫയര്‍ഫോഴ്‌സ് വഴിയായി കാഞ്ഞങ്ങാട് എത്തിച്ച ശേഷം പോലീസ്‌കാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു രോഗികള്‍ക്ക് എത്തിച്ചു നല്‍കുകയാണ് ഷെരീഫ്
ഉപ്പളയില്‍ സാന്ത്വനം ജില്ലാ സെക്രട്ടറി ഷാഫി സഅദി, കാസറകോട് സിറാജ് കെ കെ, ചെറുവത്തൂരില്‍ അഷ്റഫ് ഓട്ടപദവ്, ഉദുമയില്‍ കുണിയ അഹ്മദ് മൗലവി കുമ്പളയില്‍ സയ്യിദ് ഹമീദ് തങ്ങള്‍ തുടങ്ങിയവരും രാത്രിയെന്നോ പകലെന്നോ നോക്കാതെ നിരന്തരം ജീവന്‍ രക്ഷ മരുന്നുകളെത്തിക്കുന്ന പ്രവര്‍ത്തിയില്‍ മുഴുകിയിരിക്കുകയാണ്.

ജില്ലാ ഹെല്‍പ് ലൈനില്‍ വരുന്ന വിളികളെ ജില്ലാ സേവനം സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് വാട്‌സപ്പ് വഴി കോഡിനേറ്റ് ചെയ്യുന്നു.
ദേളി സഅദിയ്യയില്‍ പഠിക്കുന്ന മകനെ കൂട്ടാന്‍ വേണ്ടി വന്ന് ലോക്ഡൗണില്‍ കുടുങ്ങിപ്പോയ കശ്മീര്‍ സ്വദേശി പ്രമേഹത്തിന് അദ്ദേഹം ഉപയോഗിക്കുന്ന മരുന്ന് സ്വാന്ത്വനം പ്രവര്‍ത്തകര്‍ എത്തിച്ചു കൊടുത്തപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്ക് വെച്ച വീഡിയോ വൈറലായിരുന്നു.
0 Comments