NEWS UPDATE

6/recent/ticker-posts

നിസാമുദ്ദീനിൽ തബ്​ലീഗ്​ സമ്മേളനം സംഘടിപ്പിച്ചവർക്കെതിരെ കേസ്

ന്യൂഡൽഹി: ​ഡൽഹി നിസാമുദ്ദീനിൽ തബ്​ലീഗ്​ സമ്മേളനം സംഘടിപ്പിച്ചവ​ർക്കെതിരെ ഡൽഹി പോലീസ്​ കേസെടുത്തു. സമ്മേളനത്തിൽ പങ്കെടുത്തവർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ച സാഹചര്യത്തിലാണ്​ കേസെടുത്തത്​.[www.malabarflash.com]

രണ്ടായിരത്തോളം പേർ പങ്കെടുത്ത സമ്മേളനം സംഘടിപ്പിച്ച സആദ്​ മൗലാനക്കെതിരെയും തബ്​ലീഗ്​​ ജമാഅത്ത്​ ഭാരവാഹികൾക്കെതിരെയുമാണ്​ കേസെടുത്തത്​. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ലോക്ക്​ഡൗൺ ലംഘിച്ചതിനുമാണ്​ കേസെടുത്തത്​.

മാർച്ച്​ ഒന്നുമുതൽ 15 വരെയാണ്​ ഡൽഹിയിലെ നിസാമുദ്ദീനിൽ തബ്​ലീഗ്​ സമ്മേളനം സംഘടിപ്പിച്ചത്​. ഏകദേശം 2000 പേർ വിവിധ സംസ്​ഥാനങ്ങളിൽനിന്നായി സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഞായറാഴ്​ച വൈകി​ട്ടോടെയാണ്​ സമ്മേളനത്തിൽ പ​ങ്കെടുത്ത ചിലർക്ക്​ കോവിഡ്​ ലക്ഷണങ്ങളുള്ളതായി ശ്രദ്ധയി​ൽപ്പെട്ടത്​.

ഇതോടെ പോലീസും പാരാമിലിട്ടറി​ സേനകളും പ്രദേശം അടച്ചുപൂട്ടി. ഡൽഹിയിൽ സ​മ്മേളനത്തിൽ പങ്കെടുത്ത 24 പേർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. കൂടാതെ തമിഴ്​നാട്ടിൽനിന്നും തെലങ്കാനയിൽനിന്നും പങ്കെടുത്തവർക്കും ​കോവിഡ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. ഇതോടെ വിവിധ സംസ്​ഥാനങ്ങളുടെ നേതൃത്വത്തിൽ സമ്മേളനത്തിൽ പ​ങ്കെടു​ത്തവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു.

അതേസമയം സമ്മേളനം നടത്തിയവരെ വിമർശിച്ച്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ രംഗത്തെത്തി. വളരെ നിരുത്തരവാദപരമായ പ്രവൃത്തിയാണ്​ ഇവിടെ നടന്നത്​. രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാനാണ്​ സാധ്യത. കോവിഡ്​ ബാധിച്ച്​ ലോകത്താകമാനം ജനങ്ങൾ മരിക്കുന്നു. എല്ലാ ഇടങ്ങളും അ​ടഞ്ഞുകിടക്കുകയാണ്​. ഈ സാഹചര്യത്തിലാണ്​ സമ്മേളനം നടത്തിയവരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ പ്രവൃത്തി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു​.

Post a Comment

0 Comments