NEWS UPDATE

6/recent/ticker-posts

പുതിയ ചിത്രമായ വെള്ളേപ്പത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്ത്‌

മാധ്യമപ്രവര്‍ത്തകനും സിനിമ പ്രൊമോഷന്‍ രംഗത്തെ പ്രമുഖനുമായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വെള്ളേപ്പത്തിലെ വിനീത് ശ്രീനിവാസന്‍ പാടിയ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഡിനു മോഹന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എറിക് ജോണ്‍സണ്‍ ആണ്.[www.malabarflash.com]

ഭക്ഷണവുമായി ബന്ധപ്പെട്ട കഥ പറയുന്ന ഈ ചിത്രത്തില്‍ അക്ഷയ് രാധാകൃഷ്ണനും, നൂറിന്‍ ഷെരീഫും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പതിനെട്ടാം പടി എന്ന ചിത്രത്തിന് ശേഷം അക്ഷയ് അഭിനയിക്കുന്ന ചിത്രമാണിത്. മാത്രമല്ല നീണ്ട ഇടവേളകള്‍ക്ക് ശേഷം നടി റോമയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.'

ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജീവന്‍ ലാല് ആണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ലീല എല്‍ ഗിരീഷ് കുട്ടന്‍ ആണ്. ടി എം റഫീഖാണ് ചിത്രം നിര്‍മിക്കുന്നത്.

Post a Comment

0 Comments