പയ്യോളി: യുവതിയെ ഭര്‍തൃ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങല്‍ കോട്ടക്കല്‍ എംഎ അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരിയായ തിക്കോടി കോടിക്കല്‍ സ്വദേശി പോക്കര്‍ വളപ്പില്‍ ജംഷീറിന്റെ ഭാര്യ ഷര്‍മില ഷെരിന്‍ (24) ആണ് കോടിക്കലിലെ ഭര്‍തൃ ഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഏറാമല സ്വദേശിനിയാണ്.[www.malabarflash.com]
കഴിഞ്ഞ ദിവസം വൈകീട്ട് 6 മണിയോടെയാണ് സംഭവം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷമായി. വിദേശത്തായിരുന്ന ഭര്‍ത്താവ് ജംഷീര്‍ മാസങ്ങള്‍ക്കു മുമ്പാണ് നാട്ടിലെത്തിയത്.
മൃതദേഹം തഹസില്‍ദാര്‍ കെ ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു ശേഷം കോട്ടക്കല്‍ ജലാല്‍ പള്ളിയില്‍ ഖബറടക്കി.
കൊയിലാണ്ടി എസ്‌ഐ ഉണ്ണികൃഷ്ണനാണ് അന്വേഷണ ചുമതല. മകന്‍ ഹാമിസ് അബ്ദുള്ള (ഒരു വയസ്സ്). പിതാവ് ഹനീഫ (ദുബയ്), ഉമ്മ ഷരീഫ. സഹോദരങ്ങള്‍: മുഹമ്മദ് ഹുസൈന്‍ (ബഹ്‌റൈന്‍), റുക്‌സാര്‍( ബാഗ്ലൂര്‍), റൂബി
0 Comments