NEWS UPDATE

6/recent/ticker-posts

യു.എ.ഇയിൽ 31 ഇന്ത്യക്കാർക്ക്​ കൂടി കോവിഡ്; മരണം ആറായി​

ദുബൈ: യു.എ.ഇയിൽ 31 ഇന്ത്യക്കാർ ഉൾപ്പെടെ 53 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ യു.എ.ഇയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 664 ആയി. ഇതിൽ നൂറോളം പേരും ഇന്ത്യക്കാരാണ്​.[www.malabarflash.com] 

ഇതിന്​ പുറമെ കോവിഡ്​ ചികിത്സയിലിരുന്ന ഏഷ്യയിൽ നിന്നുള്ള 67 വയസുകാരന്റെ റ മരണവും സ്​ഥിരീകരിച്ചതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രലായം അറിയിച്ചു.

ഹൃദയ സംബന്ധിയായ രോഗങ്ങളും രക്ത സമ്മർദവുമാണ്​ മരണത്തിലേക്ക്​ നയിച്ചതെന്ന്​ അധികൃതർ പറഞ്ഞു. ഇതുവരെ ആറ്​ പേരാണ്​ യു.എ.ഇയിൽ മരിച്ചത്​. രോഗ പ്രതിരോധ നിർദേശങ്ങൾ പാലിക്കാത്ത ചിലർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചതെന്നും​ മന്ത്രാലയം അറിയിച്ചു.

Post a Comment

0 Comments