ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് പാലായനം ചെയ്തത് ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളാണ്. കാല്‍നടയായും അല്ലാതെയുമായി വീടണയാന്‍ ശ്രമിക്കുന്നവരിവല്‍ 42 പേര്‍ ഇതുവരെ റോഡപകടങ്ങള്‍ മൂലം മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.[www.malabarflash.com]
സേവ് ലൈഫ് ഫൗണ്ടേഷന്‍ നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാര്‍ച്ച് 24 മുതല്‍ മെയ് മൂന്ന് വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. ഈ കാലയളവില്‍ മൊത്തം 140 പേരാണ് ഇന്ത്യയില്‍ റോഡപകടങ്ങള്‍ കാരണം മരിച്ചത്. ഇതില്‍ 30 ശതമാനവും വീട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളാണെന്നാണ് റിപ്പോര്‍ട്ട്. അതിവേഗത്തില്‍ വന്ന കാറും ട്രക്കും പാഞ്ഞുകയറിയാണ് ഇവരില്‍ എട്ട് തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രക്ക്, ബസ് എന്നിവ ഇടിച്ചാണ് പല മരണങ്ങളും സംഭവിച്ചത്.
600 റോഡ് അപടകങ്ങളിലാണ് 140 പേര്‍ മരിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോക്ക്ഡൗണിന്റെ 41 ദിവസങ്ങള്‍ക്കിടയിലാണ് 600 അപകടങ്ങള്‍ ഉണ്ടായത്.

0 Comments