NEWS UPDATE

6/recent/ticker-posts

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ തീ​വ്ര ന്യൂ​ന​മ​ർ​ദം; ചു​​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യേ​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പം​​​കൊ​​​ണ്ട ന്യൂ​​​ന​​​മ​​​ർ​​​ദം തീ​​​വ്ര ന്യൂ​​​ന​​​മ​​​ർ​​​ദ​​​മാ​​​യി മാ​​​റി​​​യ​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. അ​​​ടു​​​ത്ത 12 മ​​​ണി​​​ക്കൂ​​​റി​​​ൽ അ​​​തി​​​തീ​​​വ്ര ന്യൂ​​​ന​​​മ​​​ർ​​​ദ​​​മാ​​​യി മാ​​​റി ശനിയാഴ്ച  വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ചുഴലിക്കാറ്റായി ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ന്‍റെ മ​​​ധ്യ​​​ഭാ​​​ഗ​​​ത്തേ​​​ക്കു നീ​​​ങ്ങു​​​മെ​​​ന്നുമാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.[www.malabarflash.com]

ഞായറാഴ്ച ​​​ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ന്‍റെ വ​​​ട​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഭാ​​​ഗ​​​ത്തേ​​​ക്കു നീ​​​ങ്ങു​​​ന്ന ന്യൂ​​​ന​​​മ​​​ർ​​​ദം 20 ഓ​​​ടെ വ​​​ട​​​ക്കു കി​​​ഴ​​​ക്ക​​​ൻ ദി​​​ശ​​​യി​​​ലേ​​​ക്കു​​​ള്ള സ​​​ഞ്ചാ​​​രം ആ​​​രം​​​ഭി​​​ക്കും. ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി മാ​​​റുന്പോൾ അം​​​ഫാ​​​ൻ എ​​​ന്നാ​​​യി​​​രി​​​ക്കും പേ​​​ര്.

ന്യൂ​​​ന​​​മ​​​ർ​​​ദ​​​ത്തി​​​ന്‍റെ പ്ര​​​ഭാ​​​വ​​​ത്താ​​​ൽ ആ​​​ൻ​​​ഡ​​​മാ​​​ൻ തീ​​​ര​​​ത്തും ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, ഒ​​​ഡീ​​​ഷ, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ തീ​​​ര​​​ത്തും അ​​​ടു​​​ത്ത ആ​​​റു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കും കാ​​​റ്റി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. 

ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്‍റെ സ​​​ഞ്ചാ​​​ര​​​പ​​​ഥ​​​ത്തി​​​ൽ കേ​​​ര​​​ളം ഉ​​​ൾ​​​പ്പെ​​​ടില്ല. എന്നാൽ, കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ല​​​യി​​​ട​​​ത്തും ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കും കാ​​​റ്റി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. 

കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ 11 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കാ​​​ണു സാ​​​ധ്യ​​​ത.
മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​ഞ്ച് ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ ഞാ​​​യ​​​ർ, തി​​​ങ്ക​​​ൾ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യും എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ശനിയാഴ്ച  മു​​​ത​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച വ​​​രെ​​​യു​​​മാ​​​ണ് യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട്.

Post a Comment

0 Comments