ന്യൂഡൽഹി: കോവിഡ് 19യുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ മടക്കിക്കൊണ്ടുവരാൻ നാവികസേന തയാറെന്ന് അഡ്മിറൽ കരന്പിർ സിംഗ്.[www.malabarflash.com]
ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിനു പദ്ധതിയുണ്ട്. ഇതിന് ഇന്ത്യൻ സായുധസേന തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫിൽ വലിയൊരു പ്രവാസി സമൂഹമുണ്ട്. ഇവരെ നാട്ടിലെത്തിക്കാൻ കപ്പലുകൾ തയാറാണ്. ഒറ്റയടിക്ക് ഇവരെ മുഴുവൻ തിരികെ കൊണ്ടുവരാൻ സാധ്യമല്ല. എന്നാൽ ഘട്ടംഘട്ടമായി ഇവരെ മടക്കിക്കൊണ്ടുവരാമെന്നും കരന്പിർ സിംഗ് കൂട്ടിച്ചേർത്തു.

0 Comments