മലപ്പുറം: മഅ്ദിൻ അക്കാദമി എല്ലാ വർഷവും റമസാൻ 27ാം രാവിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പ്രാർഥനാ സമ്മേളനം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിൽ നടന്നു.[www.malabarflash.com]
മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബോധവത്കരണവും പ്രത്യേക പ്രാർഥനയും നടന്നു. ലോകത്തെ വിവിധയിടങ്ങളിലുള്ളവർ തത്സമയം സംഗമത്തിൽ പങ്കാളികളായി. ഉച്ചക്ക് 2.30 മുതൽ പുലർച്ചെ രണ്ട് വരെ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് പ്രഗത്ഭ പണ്ഡിതർ സംബന്ധിച്ചു.
ലോക പ്രശസ്ത പണ്ഡിതരായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള്, ശൈഖ് മുഹമ്മദ് അബുൽ ഹുദാ അൽ യാഖൂബി, ശൈഖ് സ്വബാഹുദ്ദീൻ അൽ രിഫാഈ എന്നിവരുടെ ഉദ്‌ബോധനവും പ്രാർഥനയും വിശ്വാസികൾക്ക് അനുഗ്രഹമായി. ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം ലൈവുകളിൽ ലക്ഷക്കണക്കിന് പേരാണ് സംബന്ധിച്ചത്.

പിടിച്ചു കെട്ടാനാവാത്ത വിധം വ്യാപിക്കുന്ന കോവിഡിനെ നേരിടുന്നതിൽ വിശ്വാസി സമൂഹത്തിന് പ്രത്യേകമായ ഉത്തരവാദിത്വമുണ്ടെന്ന് മഅ്ദിൻ ചെയർമാനും കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉണർത്തി. തന്റെയും ഒപ്പമുള്ളവരുടേയും സഹജീവികളുടേയും ജീവൻ ഒരുപോലെ പാവനമാണ്.
അത് അല്ലാഹു ദാനമായി നൽകിയതാണ്. അവിവേകവും ധിക്കാരവും കാരണം അതിനെ അപായപ്പെടുത്തുന്നത് വൻ പാപമാണെന്നും അദ്ദേഹം പറഞ്ഞു.
അത് അല്ലാഹു ദാനമായി നൽകിയതാണ്. അവിവേകവും ധിക്കാരവും കാരണം അതിനെ അപായപ്പെടുത്തുന്നത് വൻ പാപമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന് തന്നെ മാതൃകയായി നമ്മുടെ ആരോഗ്യ പാലന സംവിധാനത്തെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെയും അഭിനന്ദിക്കുന്നുവെന്ന് സയ്യിദ് ഖലീൽ അൽ ബുഖാരി പറഞ്ഞു.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർഥനയും നിർവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നടത്തി.

സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, റാശിദ് ബുഖാരി പ്രഭാഷണം നടത്തി.
ഉച്ചക്ക് നടന്ന സ്‌നേഹ കുടുംബം പരിപാടി, അസ്മാഉൽ ബദ്ർ മജ്‌ലിസ് എന്നിവക്ക് ഖലീൽ തങ്ങൾ നേതൃത്വം നൽകി.
വൈകുന്നേരം നാല് മുതൽ നടന്ന ഖത്്മുൽ ഖുർആൻ, അഅ്‌ളമു സ്സ്വലാത്ത്, വിർദുല്ലത്വീഫ് എന്നിവക്ക് സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി.
രാത്രി ഒമ്പത് മുതൽ പ്രവാചകരുടെ പ്രകീർത്തനമായ സ്വലാത്ത്, പാപമോചന പ്രാർഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടേയും അനുസ്മരണം, സമാപന പ്രാർഥന എന്നിവയും നടന്നു.

0 Comments