അബുദാബി: യുഎഇയിലെ എയർ ഇന്ത്യ എക്പ്രസിന്റെ ഓഫീസുകൾ തുറക്കുന്നു. ടിക്കറ്റ് ബുക്കിംഗിനായി ചൊവ്വാഴ്ച മുതലാണ് ഓഫീസുകൾ തുറക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ മടക്കി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതോടെയാണ് എയർ ഇന്ത്യ എക്പ്രസിന്റെ നടപടി.[www.malabarflash.com]
എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽനിന്നും മുൻഗണാ ക്രമമനുസരിച്ചാണ് പ്രവാസികളെ മടക്കി കൊണ്ടുവരുന്നത്. എംബസി തയാറാക്കിയ പട്ടിക പ്രകാരമായിരിക്കും ടിക്കറ്റുകൾ അനുവദിക്കുന്നത്.
അബുദാബി, ദുബൈ, ഷാർജ എന്നിവടങ്ങളിലെ ഓഫീസുകളാണ് തുറക്കുന്നത്. രാവിലെ ഒൻപത് മുതൽ വൈകുന്നേരം മൂന്ന് വരെയായിരുന്നും ഓഫീസുകൾ പ്രവർത്തിക്കുക. എന്നാൽ തിരക്ക് അനുഭവപ്പെട്ടാൽ ഓഫീസ് അടയ്ക്കുന്ന സമയം ദീർഘിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
മേയ് ഏഴ് മുതലാണ് പൗരന്മാരെ ഇന്ത്യ മടക്കി കൊണ്ടുവരുന്നത്. എന്നാൽ പ്രത്യേക വിമാനം ആയതിനാൽ സമയം സംബന്ധിച്ചും വിമാന ടിക്കറ്റ് ചാർജ് സംബന്ധിച്ചും വ്യക്തതയില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം വ്യാഴാഴ്ച പ്രവാസികളുമായുള്ള ആദ്യവിമാനം കേരളത്തിലേക്ക് ആകുമെന്നും സൂചനയുണ്ട്. വ്യാഴാഴ്ച എയർ ഇന്ത്യ രണ്ട് സർവീസുകൾ ഇന്ത്യയിലേക്ക് നടത്തുമെന്നും റിപ്പോർട്ടുണ്ട്.

0 Comments