അഹമ്മദാബാദ്: കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് അർബുദമാണെന്ന വ്യാജ പ്രചരണം നടത്തിയ നാല് പേർ ഗുജറാത്തിൽ പിടിയിൽ. അമിത് ഷായുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ള ട്വീറ്റ് എന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തിയവരാണ് പിടിയിലായത്. പിടിയിലായവർ അഹമ്മദാബാദ്, ഭവ്നഗർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.[www.malabarflash.com]
കഴിഞ്ഞ ദിവസം മുതലാണ് അമിത് ഷായ്ക്ക് അർബുദ രോഗമാണെന്ന വ്യാജ ട്വീറ്റും അതിന്റെ സ്ക്രീൻഷോട്ടുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. അമിത് ഷായുടെ ഔദ്യോഗിക അക്കൗണ്ടിൽനിന്നുള്ള ട്വീറ്റെന്ന വ്യാജേനയാണ് വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടത്. തനിക്ക് കാൻസറാണെന്നും മുസ്ലിം സമുദായത്തിൽപ്പെട്ടവർ അടക്കം തനിക്ക് വേണ്ടി പ്രാർഥിക്കണമെന്നുമായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്.
തുടർന്ന് ട്വിറ്ററിൽ "അമിത് ഷാ കാൻസർ' എന്ന ഹാഷ് ടാഗ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംനേടുകയും ചെയ്തു. എന്നാൽ, ഇത് വ്യാപകമായി പ്രചരിച്ചതോടെ താൻ പൂർണ ആരോഗ്യവാനാണെന്ന വിശദീകരണവുമായി അമിത് ഷാ തന്നെ രംഗത്തെത്തി.

0 Comments