ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ലംഘിച്ച് ഡല്‍ഹിയിലെ അസോള ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ആളെ കൂട്ടി പ്രാര്‍ഥന നടത്തിയ ആള്‍ദൈവം ദാതി മഹാരാജ് അറസ്റ്റില്‍. ശനി ധം ക്ഷേത്രത്തില്‍ ഒരാഴ്ച മുമ്പായിരുന്നു സംഭവം.[www.malabarflash.com]
അതേസമയം, മഹാരാജിന് വൈകാതെ തന്നെ ജാമ്യം ലഭിച്ചു. പോലീസ് ചുമത്തിയ എല്ലാ വകുപ്പുകളും ജാമ്യം ലഭിക്കുന്നവയായിരുന്നു. മെയ് 22നാണ് ദാതി മഹാരാജ് നിരവധി പേരെ സംഘടിപ്പിച്ച് പ്രാര്‍ഥന നടത്തിയത്.
ശനി ജയന്തി വേളയില്‍ നടത്തിയ പ്രാര്‍ഥനയില്‍ വയോധികരും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തിരുന്നു. വീഡിയോദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവമറിഞ്ഞത്. ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചും സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് പോലും ധരിക്കാതെയുമായിരുന്നു ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തത്.
നേരത്തേ ബലാത്സംഗ കേസില്‍ ആരോപണവിധേയനായിരുന്നു ദാതി മഹാരാജ്. ഫത്തേപൂര്‍ ബേരിയിലെ ആശ്രമത്തില്‍ വെച്ച് 25കാരിയെ ബലാത്സംഗം ചെയ്തതില്‍ സി ബി ഐ അന്വേഷണം നേരിടുന്നുണ്ട് ദാതി.

0 Comments