കാസറകോട്: കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ്, വനിതാ ശിശു വികസന വകു പ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവയുടെ ആഭിമുഖ്യ ത്തില്‍ നട പ്പിലാക്കുന്ന ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ടം 'തുടരണം ഈ കരുതല്‍' കാമ്പയിന് ജില്ലയില്‍ തുടക്കമായി.[www.malabarflash.com]
ഈ പരിപാടിക്കായി നല്‍കിയ 13500 പോസ്റ്ററുകളും 20 കിയോ മാസ്‌കുകളും ജില്ലയില്‍ ഉടനീളം വിതരണം ചെയ്ത് തുടങ്ങി. പൊതു ഇടങ്ങളില്‍ പതിക്കുന്നതിനാണ് ഇത്രയധികം പോസ്റ്ററുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. എല്ലാ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസി പ്പാലിറ്റി പ്രദേശങ്ങളിലും, പൊതു ഇടങ്ങള്‍, റേഷന്‍ കടകള്‍, പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷന്‍, അങ്കണവാടികള്‍, അക്ഷയ കേന്ദ്രങ്ങള്‍, ബാങ്കുകള്‍, എടിഎം കൗണ്ടറുകള്‍, വില്ലേജ് ഓഫീസുകള്‍, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങി പൊതുജനങ്ങളുടെ സാന്നിധ്യം ഉള്ള എല്ലായിട ത്തും പോസ്റ്ററുകള്‍ പതിക്കുകയും പൊതുജനങ്ങള്‍ക്കായി 10 കല്പനകള്‍ പി ന്തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും അങ്ങനെ വൈറസ് വ്യാപനത്തിന്റെ കണ്ണി മുറിക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.
കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ എഡിഎം ദേവീദാസ് പഞ്ചായ ത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ റെജികുമാറിന് പോസ്റ്ററുകളും കിയോ മാസ്‌കുകളും കൈമാറി. ജില്ലാ സപ്ലൈ ഓഫീസര്‍ ശശികുമാര്‍, ലീഡ് ബാങ്ക് മാനേജര്‍, ജില്ലാ ട്രഷറി ഓഫീസര്‍, കെ.എസ്.ഇ ബി, ഹെഡ് പോസ്റ്റ് ഓഫീസ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, ജില്ലാ പോലീസ് മാധാവി തുടങ്ങിയവര്‍ക്കും പോസ്റ്ററുകള്‍ വിതരണം ചെയ്തു.
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ്, കോര്‍ഡിനേറ്റര്‍മാരായ അഷ്‌റഫ്, രാജേഷ് എന്നിവരും സന്നിഹിതരായിരുന്നു.
0 Comments