ന്യൂഡൽഹി: കേരളത്തിന് 1276 കോടി രൂപയുടെ ധനസഹായം അനുവദിച്ച് കേന്ദ്രസർക്കാർ. റവന്യൂ നഷ്ടം നികത്താണ് ധനസഹായമെന്ന് കേന്ദ്രധനമന്ത്രി നിർമലാ സിതാരാമൻ അറിയിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശിപാർശപ്രകാരമാണ് തുക അനുവദിച്ചത്.[www.malabarflash.com]
കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ ധനസഹായം. ആന്ധ്രാപ്രദേശ്, ആസാം, ഹിമാചൽപ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, തമിഴ്നാട്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നിവയാണ് ധനസഹായം ലഭിച്ച മറ്റു സംസ്ഥാനങ്ങൾ.
ആകെ 6,195.08 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. കൊറോണ പ്രതിസന്ധി ഘട്ടത്തിൽ ഇത് സംസ്ഥാനങ്ങൾ അധികസഹായമായി നൽകുമെന്ന് ധനമന്ത്രി അറിയിച്ചു.

0 Comments