കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു. പാലക്കാട് കൊല്ലങ്കോട് 'ശ്രീജ' യില്‍ വിജയ ഗോപാല്‍ (65), കോഴിക്കോട് കൊയിലാണ്ടി അത്തോളി സ്വദേശി അബ്ദുല്‍ അഷ്‌റഫ് തെക്കേ ചേരങ്കോട്ട്(55) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
പാലക്കാട് സ്വദേശി വിജയ ഗോപാല്‍ ഞായറാഴ്ച രാവിലെ മുബാറക് അല്‍ കബീര്‍ ആശുപത്രിയിലാണ് മരണമടഞ്ഞത്. ശ്വാസ തടസ്സത്തെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ചികില്‍സ തേടിയെത്തിയ ഇദ്ദേഹത്തിനു തുടര്‍ പരിശോധനയില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. കുവൈത്ത് മെറ്റല്‍ പൈപ്പ് ഇന്‍ഡസ്ട്രീസ് കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോളര്‍ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം 40 വര്‍ഷത്തോളമായി കുവൈത്തില്‍ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു.
സാല്‍മിയയില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. ഭാര്യ: പാര്‍വ്വതി. മക്കള്‍: ഡോ. അജയന്‍ , സഞ്ചയന്‍ (ന്യൂസിലാന്‍ഡ്). മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.
കോഴിക്കോട് കൊയിലാണ്ടി അത്തോളി സ്വദേശി അബ്ദുല്‍ അഷ്‌റഫ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അമീരി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. നുസ്ഹ കോപറേറ്റീവ് സൊസൈറ്റിയില്‍ കാഷ്യര്‍ ആയി ജോലി നോക്കുകയായിരുന്നു. ഭാര്യ താഹിറ. ഏക മകന്‍ ജുനൈദ് ബംഗളുരുവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്.
0 Comments