NEWS UPDATE

    Loading......

സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം; മരിച്ചത് കോഴിക്കോട്​ മാവൂർ സ്വദേശിനി

കോഴിക്കോട്​: സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം. കോഴിക്കോട്​ ജില്ലയിലെ മാവൂർ സ്വദേശിനി സുലൈഖയാണ്​ (56) മെഡി.കോളജ്​ ആശുപത്രിയിൽ മരിച്ചത്​. ഇവരുടെ ഭർത്താവിനും രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​.[www.malabarflash.com]

ഉംറ കഴിഞ്ഞ്​ വന്നതായിരുന്നു. കഴിഞ്ഞ ബുധനാഴ്​ചയാണിവർക്ക്​ രോഗം സ്​ഥിരീകരിച്ചത്​.  മെയ് 21ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു സുലൈഖ. മെയ് 25 ന് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്രവ പരിശോധന നടത്തുകയായിരുന്നു. ബുധനാഴ്ചയാണ്​ ഫലം പോസിറ്റീവായത്​.
കോഴിക്കോട്​ ജില്ലയിലെ ആദ്യത്തെ കോവിഡ്​ മരണമാണിത്​. മലപ്പുറം, കണ്ണൂർ, വയനാട്​ സ്വദേശികൾ​ നേരത്തേ കോഴിക്കോട്ട്​ ചികിത്സയിലിരിക്കേ മരിച്ചിരുന്നു.

സംസ്ഥാനത്ത് ഞായറാഴ്ച  61 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരും പാലക്കാടും ആണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. കണ്ണൂരില്‍ 114 പേരും പാലക്കാട് 138 പേരും ആണ് ചികിത്സയിലുള്ളത്.

തിരുവനന്തപുരം 48, കൊല്ലം 30, പത്തനംതിട്ട 25, ആലപ്പുഴ 36, കോട്ടയം 22, ഇടുക്കി 7, എറണാകുളം 29, തൃശ്ശൂര്‍ 40, മലപ്പുറം 57, കോഴിക്കോട് 38, വയനാട് 10, കാസറകോട് 76 എന്നിങ്ങനെയാണ് കൊവിഡ് രോഗികളുടെ എണ്ണം.

പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസറകോട്  ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Post a Comment

0 Comments