NEWS UPDATE

6/recent/ticker-posts

കോവിഡ്: മേല്‍പറമ്പ് സ്വദേശി അബുദാബിയില്‍ മരിച്ചു

കാസര്‍കോട്: കോവിഡ്-19നെ തുടര്‍ന്ന് അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മേല്‍പറമ്പ് സ്വദേശി മരിച്ചു. മേല്‍പറമ്പിലെ പരേതരായ സിലോണ്‍ മമ്മിഞ്ഞി-അവ്വാബി ദമ്പതികളുടെ മകന്‍ അബ്ദുല്‍ നസീറാ(56)ണ് ചൊവ്വാഴ്ച്ച രാത്രിയോടെ മരിച്ചത്.[www.malabarflash.com]

കഴിഞ്ഞ ഒരാഴ്ച്ച മുമ്പാണ് പനി ബാധിച്ചത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 

അബുദാബിയിലെ ഒരു കമ്പനിയിലായിരുന്നു ജോലി. അവധി കഴിഞ്ഞ് ഒരു വര്‍ഷം മുമ്പാണ് അബുദാബിയിലേക്ക് പോയത്. 

ഭാര്യ: ഹാജറ. നാസിഫ ഏക മകളാണ്. 
മരുമകന്‍: ദിബ്ബു ഖുല്‍ഷന്‍. 
സഹോദരങ്ങള്‍: സുലൈമാന്‍ സഹദുല്ല, അഷ്‌റഫ്, സുബൈദ, നജ്മുന്നിസ, പരേതരായ ഡോ. അബ്ദുല്‍ സമദ്, സഫിയ. 

മയ്യത്ത് അബുദാബിയില്‍ ഖബറടക്കിയതായി ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

0 Comments