തൃശൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഖദീജക്കുട്ടി (73) ആണ് മരിച്ചത്. മുംബൈയിൽ നിന്നാണ് ഇവർ വന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം നാലായി.[www.malabarflash.com]
പാലക്കാട് വഴി പ്രത്യേക വാഹനത്തിൽ പെരിന്തൽമണ്ണ വരെ മറ്റുമൂന്നു പേർക്കൊപ്പം യാത്ര ചെയ്തുവന്ന ഇവർക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് ആംബുലൻസിൽ മേയ് 20ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും അതിന് മുമ്പ് മരണം സംഭവിച്ചു.
തുടർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നേരത്തേതന്നെ രക്തസമ്മർദത്തിനും പ്രമേഹത്തിനും ശ്വാസതടസത്തിനും ഇവർ ചികിത്സയിലായിരുന്നു. ഇവരുടെ മകനും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടെ നിരീക്ഷണത്തിലാണ്.

0 Comments