NEWS UPDATE

6/recent/ticker-posts

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തിരുവല്ല സ്വദേശി കോട്ടയത്ത് മരിച്ചു

കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. വിദേശത്തുനിന്ന്​ എത്തിയ തിരുവല്ല സ്വദേശി ജോഷി (65) ആണ് മരിച്ചത്.  അബുദാബിയിൽ നിന്നു ഈ മാസം 11നാണ്​​ ജോഷി നാട്ടിലെത്തിയ ത്​. തുടർന്ന്​ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.[www.malabarflash.com] 

പ്രമേഹരോഗവും  അമിതവണ്ണം, പ്രമേഹവുമായി ബന്ധപ്പെട്ട മറ്റു ശാരീരിക അസ്വസ്ഥതകൾ എന്നിവയെല്ലാം ഇദ്ദേഹത്തിനുണ്ടായിരുന്നു.

ദുബൈയിലുള്ള മക്കളെ സന്ദർശിക്കാൻ വിസിറ്റിംഗ് വിസയിൽ ഭാര്യ ലീലാമ്മയോടൊപ്പം പോയ ജോഷി ഈ മാസം 11 ന് വിമാന മാർഗം കൊച്ചിയിൽ മടങ്ങിയെത്തി പത്തനംതിട്ട ശാന്തി റെസിഡൻസിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന്​ 18ന്​ പത്തനംതിട്ട ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട്​ വിദഗ്​ധ ചികിത്സക്കായി 27ന്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്​ച രാത്രിയോടെ ആരോഗ്യ നില വഷളായ ഇദ്ദേഹത്തെ വ​​ന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും​ വെളുപ്പിന്​ രണ്ടുമണിയോടെ മരിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സംസ്കാര ചടങ്ങുകൾ ളായിക്കാട് സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ വെള്ളിയാഴ്ച നടക്കും. മക്കൾ: ലിജോ, ലിജി, ലിജു. മരുമക്കൾ: ജോമോൾ , ലിജോ, ലിബി.

Post a Comment

0 Comments